സമാധാനവും സഹവര്‍ത്തിത്വവും ബഹ്റൈന്‍ മുഖമുദ്ര –മന്ത്രിസഭ കാര്യമന്ത്രി
text_fieldsമനാമ: സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തി മുന്നോട്ട് പോവുന്നതില്‍ ബഹ്റൈന്‍ സമൂഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേമായിട്ടുണ്ടെന്ന് മന്ത്രിസഭ കാര്യ മന്ത്രി മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുതവ്വ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ‘ദിസ് ഈസ് ബഹ്റൈന്‍’ കിങ് ഹമദ് സമാധാന കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിച്ച എക്സിബിഷന് നഗരി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജനവിഭാഗങ്ങള്‍ സഹവര്‍ത്തിത്വത്തോടെയും സന്തോഷത്തോടെയുമാണ് ബഹ്റൈനില്‍ ജീവിക്കുന്നത്.
കഴിഞ്ഞ കാലം മുതലേ പരസ്പര സഹകരണത്തോടെയാണ് ബഹ്റൈന്‍ സമൂഹം ജീവിച്ചു പോന്നിട്ടുള്ളത്. സമാധാനവും ശാന്തിയും നിലനിര്‍ത്താനും വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാക്കാനും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകളും നയങ്ങളും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിെൻറ കേന്ദ്രമായ യു.എന്‍ ആസ്ഥാനത്ത് ഇത്തരമൊരു എക്സിബിഷന് സംഘടിപ്പിക്കാന്‍ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും ബഹ്റൈന്‍ സംസ്കാരം ലോകത്ത് വ്യാപിപ്പിക്കുന്നതില്‍ ഇതിന് പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
