വയനാട് കൂട്ടായ്മയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
text_fieldsമനാമ: പ്രളയം ദുരിതം തീര്‍ത്ത വയനാട്ടില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനത്തോടെ വയനാട് കൂട്ടായ്മ ബഹ്റൈെൻറ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈനില്‍ തുടക്കമായി. മനാമ പാകിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന നൗഷാദ് ബാഖവിയുടെ മുഹറം പ്രഭാഷണ പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനവും ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നത്. പ്രഥമ ഘട്ട സഹായമായി വയനാട്ടില്‍ പ്രളയ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് ഓരോ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.
കൂടാതെ, നാട്ടില്‍ വൈവിധ്യമാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചിച്ച് നടപ്പിലാക്കാനും ബഹ്റൈനിലെയും നാട്ടിലെയും പ്രവാസികള്‍ക്ക് അനിവാര്യമായ സഹായ പദ്ധതികള്‍ എത്തിക്കാനുമുള്ള പദ്ധതികളും ഭാവിയില്‍ ആസൂത്രണം ചെയ്യും. കൂട്ടായ്മയുടെ വിപുലീകരണത്തിന് ബഹ്റൈനിലുള്ള വയനാട്ടുകാരെല്ലാം ഭാരവാഹികളുമായി 00973-33719890, 39171948, 34352895 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അഭ്യർഥിച്ചു. കൂട്ടായ്മയുടെ ലോഗോ പ്രകാശനം നൗഷാദ് ബാഖവിയും ഫഖ്റുദ്ദീന്‍ കോയ തങ്ങളും േചർന്ന് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം മുറിച്ചാണ്ടി, നവാസ് പാലേരി, അസീസ് വയനാട്, ഗഫൂര്‍ കൈപ്പമംഗലം, എസ്.എം അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു. വയനാട് കൂട്ടായ്മ ബഹ്റൈന്‍ പ്രസിഡൻറ് പി.ടി. ഹുസൈന്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.കെ. ഹുസൈന്‍ മക്കിയാട് സ്വാഗതവും ട്രഷറര്‍ മുഹ്സിന്‍ പന്തിപ്പൊയില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
