മാനവികതക്ക് അതിരുകളില്ല -ഫാതിമ അൽ മൻസൂരി
text_fieldsമനാമ: മാനവികതക്കും മനുഷ്യസ്നേഹത്തിനും അതിരുകളില്ലെന്ന് ബഹ്റൈൻ സാമൂഹിക പ്രവർത്തക ഫാതിമ അൽ മൻസൂരി. സീറോ മലബാർ സൊസൈറ്റി നൽകിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് പെങ്കടുത്തതിെൻറ പേരിലാണ് ഫാതിമയെ ആദരിച്ചത്. ദേശം, മതം എന്നിങ്ങനെയുള്ള അതിർ വരമ്പുകൾക്ക് അപ്പുറം എല്ലാവരെയും മനുഷ്യരായി കാണുകയും ദുരിതം അനുഭവിക്കുന്ന എല്ലാപേർക്കും സഹായം എത്തിക്കണം എന്നതുമാണ് തെൻറ കാഴ്ചപ്പാടെന്നും അവർ പറഞ്ഞു. ഒരു മുഴുവൻ സമയ സാമൂഹിക പ്രവർത്തകയായി തുടരുവാൻ കഴിയുന്നതിലും ബഹ്ററൈനിലെ മലയാളി സംഘടനകൾ നൽകിവരുന്ന സ്നേഹാദരവുകളിലുംഅവർ സന്തോഷം പങ്കുവച്ചു. സിംസ് പ്രസിഡൻറ് പോൾ ഉറുവത് മൊമേൻറാ നൽകി ഫാതിമയെ ആദരിച്ചു.
സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന പരിപാടിയിൽ സിംസ് വൈസ് പ്രസിഡൻറ് ചാൾസ് ആലുക്ക സ്വാഗതം പറഞ്ഞു. ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത് എന്നിവർ സംസാരിച്ചു. ശനിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ ഫണ്ടുശേഖരണാർഥം നടക്കുന്ന സോളിഡാരിറ്റി ഡിന്നറിൽ എല്ലാവരും പങ്കെടുക്കണമെന്ന് സിംസ് പ്രസിഡൻറ് അഭ്യർത്ഥിച്ചു. അന്നേ ദിവസം വൈകിട്ട് 8.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ‘സ്വന്തം ശരീരം ചവിട്ടുപടിയാക്കി’യ ജെയിസിലിനെ ആദരിക്കുന്ന ചടങ്ങിലും എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രേവർത്തകരും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സിംസ് ബി.എഫ്.സി മലയാള ഉത്സവം 2018 െൻറ വിജയികൾക്കുള്ള സമ്മാനവിതരണവും വിവിധ കലാപരിപാടികളും ചടങ്ങിെൻറ ഭാഗമായി നടന്നു. ജനറൽ കൺവീനർ സാനി പോൾ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.