Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂരിൽ വിമാനമിറങ്ങി;...

കണ്ണൂരിൽ വിമാനമിറങ്ങി; പ്രവാസികളുടെ ആഹ്ലാദം ആകാശത്തിനുംമേലെ

text_fields
bookmark_border
കണ്ണൂരിൽ വിമാനമിറങ്ങി; പ്രവാസികളുടെ ആഹ്ലാദം ആകാശത്തിനുംമേലെ
cancel

മനാമ: കണ്ണൂരിൽ എയർഇന്ത്യ വിമാനം പറന്നിറങ്ങിയതോടെ ​കണ്ണൂർ, കാസർകോട്, കോഴിക്കോട്​​ ജില്ലകളിലെ പ്രവാസികൾക്ക്​ ആഹ്ലാദം. നാട്ടിൽ നിന്നും തിരിച്ചുമുള്ള യാത്രക്ക്​ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതും പരീക്ഷണ പറക്കൽ നടന്നതും ചരിത്രതുല്ല്യമായ സംഭവമാണെന്നാണ്​ ഇൗ ജില്ലകളിലുള്ള പ്രവാസികളുടെ അഭിപ്രായം. എത്രയോ വർഷമായി തങ്ങളുടെ കാത്തിരിപ്പാണ്​ യാഥാർഥ്യമാകുന്നത്​. കണ്ണൂർ ജില്ലയോട്​ ചേർന്നുകിടക്കുന്ന കോഴിക്കോട്​ ജില്ലയിലെ പ്രദേശങ്ങളിലെ പ്രവാസികൾക്കും പുതിയ വിമാനത്താവളം ഗുണമാകും. ഇതുവരെയുള്ള യാത്രാദുരിതങ്ങൾക്ക്​ അറുതി വരും എന്നതാണ്​ ഇൗ മേഖലയിലെ പ്രവാസികൾക്ക്​ സന്തോഷം നൽകുന്നത്​.

കണ്ണൂർ മേഖലയിലെ പ്രവാസികൾക്ക്​ നാട്ടിൽ പോകുക എന്നതല്ല പ്രശ്​നങ്ങൾ സൃഷ്​ടിച്ചിരുന്നത്​. വിമാനത്താവളത്തിൽ എത്തിയിട്ട്​ സ്വന്തം വീട്ടിൽ എത്തുന്നതിനുള്ള കാലതാമസമായിരുന്നു. ഇൗ അനുഭവമാണ്​ പ്രതിഭ ബഹ്​റൈൻ നേതാവും കേരള ലോകസഭ അംഗവുമായ സി.വി നാരായണനും പങ്ക്​ വക്കുന്നത്​. 1983 ൽ ബഹ്​റൈനിൽ എത്തിയ താൻ 1987 ലാണ്​ ആദ്യമായി നാട്ടിലേക്ക്​ പോയത്​. അന്ന്​ ബോംബെയിൽ ഇറങ്ങിയശേഷം ഒന്നരദിവസം നീളുന്ന ബസ്​യാത്രയിലൂടെയാണ്​ നാട്ടിലെത്തിയത്​. പുതിയ വിമാനത്താവളം സാക്ഷാത്​കരിക്കപ്പെടുന്നതോടെ, തനിക്ക്​ ഫ്ലൈറ്റ്​ ഇറങ്ങിയാൽ മുക്കാൽ മണിക്കൂർ കൊണ്ട്​ വീട്ടിൽ എത്താൻ കഴിയും. കണ്ണൂർ വിമാനത്താവളത്തിനായി ആദ്യഘട്ടത്തിൽ നടപടി സ്വീകരിച്ച സി.എം ഇബ്രാഹീം എന്ന മുൻ കേന്ദ്രമന്ത്രിയോടുള്ള കടപ്പാട്​ മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story