Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാറ്റോ സെക്രട്ടറി...

നാറ്റോ സെക്രട്ടറി ജനറലുമായി വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
നാറ്റോ സെക്രട്ടറി ജനറലുമായി വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി കൂടിക്കാഴ്​ച നടത്തി
cancel

മനാമ: നാറ്റോ അസി. സെക്രട്ടറി ജനറല്‍ റോസ് ജോണ്‍ഹോല്‍സുമായി വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ കൂടിക്കാഴ്​ച നടത്തി. നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമാക്കുന്നതിന് പരസ്​പരമുള്ള സന്ദര്‍ശനങ്ങള്‍ കാരണമാകുമെന്ന് റോസ് വ്യക്തമാക്കി. ബഹ്റൈനും നാറ്റോയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാണെന്ന് ശൈഖ് അബ്​ദുല്ല വിലയിരുത്തി.

ബഹ്റൈ​​​െൻറ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണയും ഏറെ പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. തീവ്രവാദത്തിനെതിരെ ഇസ്​ലാമിക സഖ്യസേനയുടെ പ്രവര്‍ത്തനങ്ങളെ നാറ്റോ സെക്രട്ടറി പ്രത്യേകം ശ്ലാഘിച്ചു. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് നല്‍കിയ ഊഷ്​മള സ്വീകരണത്തിനും മനം നിറഞ്ഞ സൗഹൃദത്തിനും അണ്ടര്‍ സെക്രട്ടറി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story