റെഡ് ക്രസൻറ് സൊസൈറ്റി പ്രത്യേക പരിപാടി സംഘടിപ്പിച്ചു
text_fieldsമനാമ: അന്താരാഷ്ട്ര പ്രാഥമിക ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ റെഡ് ക്രസൻറ് സൊസൈറ്റി ‘റോഡപകടങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുക’ എന്ന പ്രമേയത്തില്‍ പരിപാടി ഒരുക്കി. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് സമൂഹത്തിെൻറ പിന്തുണയും സഹായവും ഉറപ്പുവരുത്തുകയെന്ന വിഷയത്തിലൂന്നിയാണ് ഇത് നടത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷാ രംഗത്ത് പരിശീലനം നല്കാന് സാധിച്ചാല്‍ റോഡപകടങ്ങളില്‍ ജീവന് പൊലിയുന്നതില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജനറല്‍ സെക്രട്ടറി ഡോ. ഫൗസി അമീന് വ്യക്തമാക്കി. പെട്ടെന്നും വേഗത്തിലും റോഡപകടങ്ങളില്‍ ഇടപെടാനും പ്രഥമ ശുശ്രൂഷ വഴി ജീവന് രക്ഷിക്കാനും സാധിക്കും.
സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഉദ്ദേശം ജനങ്ങളുടെ ജീവന് രക്ഷപ്പെടുത്തുകയെന്നതാണ്. വര്‍ഷത്തില്‍ 25 ദശലക്ഷം മനുഷ്യരുടെ ജീവനാണ് റോഡുകളില്‍ പൊലിയുന്നത്. ഉചിതമായ സമയത്ത് പ്രഥമ ശുശ്രൂഷ ലഭ്യമായാല്‍ ഒരു പാട് പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് വിഭാഗത്തിന്‍െറ കണക്കനുസരിച്ച് 1699 പേര്‍ക്കാണ് റോഡപകടങ്ങളില്‍ പരിക്കേറ്റത്. ഇവരില്‍ 55 പേര് മരണത്തിന് കീഴടങ്ങുകയുണ്ടായി. 520 പേര്‍ക്ക് ഗുരുതര പരിക്കും 1124 പേര്‍ക്ക് നിസാര പരിക്കുമാണ് സംഭവിച്ചത്. 2016 ലെ കണക്കനുസരിച്ച് റോഡപകടങ്ങളെ തുടര്‍ന്നുള്ള ജീവഹാനിയില 40 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. കൂടാതെ നിയമ ലംഘനങ്ങള്‍ 50 ശതമാനത്തിെൻററ കുറവുമുണ്ടായിട്ടുണ്ട്.റോഡപകടങ്ങളും അതുവഴിയുളള ജീവഹാനിയും കുറച്ചു കൊണ്ടുവരുന്നതിന് റെഡ്ക്രസൻറ് സൊസൈറ്റി ബോധവക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
