ഓസോണ്‍ പാളി സംരക്ഷിക്കുന്നതില്‍ ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനം ആവശ്യം
text_fieldsമനാമ: ഓസോണ്‍ പാളിയുടെ സംരക്ഷണത്തിന് ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജാവിെൻറ വ്യക്തിഗത പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര ഓസോണ്‍ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇറക്കിയ പ്രത്യേക കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനും ഓസോണ്‍ പാളിക്ക് അപകടമുണ്ടാക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കുന്നതിനും ബഹ്റൈന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
ഇക്കാര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ച്ചപ്പാടുകളും നയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1990 ല്‍ തന്നെ ഓസോണ്‍ പാളി സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെടുത്തിയ പ്രത്യേക കരാറില്‍ ബഹ്റൈന്‍ ഒപ്പുവെച്ചിരുന്നു. ഓസോണ്‍ പാളിക്ക് അപകടകരമായ സി.എഫ്.സി വാതകം പുറന്തള്ളുന്ന രാസപദാര്‍ഥത്തിന്‍െറ ഉപയോഗം നിര്‍ത്തിവെക്കാന്‍ 2010 ജനുവരിയില്‍ ബഹ്റൈന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അതിന് പകരമുള്ള വസ്തുക്കള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
