മലയാളി പലിശക്കാരുടെ ഭീഷണി: ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് ഒരു മലയാളി കുടുംബം
text_fieldsമനാമ: നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലക്കാരനായ വ്യക്തിയുടെ കുടുംബത്തെ വട്ടിപ്പലിശക്കാരായ മലയാ ളികളുടെ സംഘം വേട്ടയാടുന്നതായി പരാതി. അടുത്തിടെ സാമ്പത്തിക പ്രശ്നം വന്നപ്പോഴാണ് രണ്ടുമൂന്ന് മലയാളികളിൽനിന്ന് ഇദ്ദേഹം പണം പലിശക്ക് വാങ്ങിയത്.
ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലെ മലയാളിയായ വനിതഡോക്ടർ ആണത്രെ. ഇവർ 1000 ദിനാർ, മാസംതോറും 100 ദിനാർ പലിശ എന്ന നിരക്കിൽ പ്രസ്തുത വ്യക്തിക്ക് നൽകുകയായിരുന്നു. 100 ദിനാർ വെച്ച് ഇദ്ദേഹം മൂന്ന് തവണ പലിശ നല്കി.
കഴിഞ്ഞ മൂന്ന് മാസങ്ങളായി പലിശ നൽകാൻ കഴിഞ്ഞില്ലെന്നും, കിട്ടാനുള്ള പണം ലഭിച്ചശേഷം മുതലും പലിശയും നൽകാമെന്ന് അറിയിച്ചിട്ടും ഡോക്ടർ മാനസിക പീഡനം നടത്തുന്നു എന്നാണ് പരാതി. പലിശയും മുതലും തിരികെ തന്നില്ലെങ്കിൽ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുമെന്നും അപാമനിക്കുമെന്നും ഡോക്ടർ അറിയിച്ചുവെത്ര. തുടർന്ന് ഭീതിയിലായ ഗൃഹനാഥൻ രക്തസമ്മർദം കൂടി കഴിഞ്ഞ ദിവസം ആശുപത്രിയിലുമായതായി വീട്ടുകാർ വെളിപ്പെടുത്തി. .മറ്റൊരു പലിശക്കാരനും തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുടുംബം സങ്കടത്തോടെ പറയുന്നു.
പതിറ്റാണ്ടുകളായി ഇവിടെ പ്രവാസികളായി കഴിയുന്ന ഇൗ കുടുംബം പറയുന്നത് തങ്ങളുടെ കമ്പനി ഏറ്റെടുത്ത നിർമ്മാണ പ്രവൃത്തികൾ പൂർണ്ണമാകുേമ്പാൾ കടം വീട്ടാൻ കഴിയുമെന്നാണ്. എന്നാൽ അതിന് മുെമ്പ മാനസികമായി പീഡിപ്പിക്കുന്ന പലിശക്കാരുടെ അപമാനിക്കൽ ഭയന്ന് പലപ്പോഴായി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയാണെന്നും ദമ്പതികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബഹ്റൈനിൽ തങ്ങൾക്ക് സ്വദേശികളിൽ നിന്ന് നല്ല അനുഭവങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇൗ മണ്ണിനെ തങ്ങൾ ഏറെ സ്നേഹിക്കുന്നുവെന്നും പറയുന്ന ദമ്പതികൾ, മേൽപ്പറഞ്ഞ മലയാളികളിൽ നിന്നുള്ള ദുരനുഭവങ്ങൾ പൊട്ടിക്കരച്ചിലോടെയാണ് വിവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
