പാർലമെൻറ് തെരഞ്ഞെടുപ്പ് പുതിയ അധ്യായമാകും -ഹമദ് രാജാവ്
text_fieldsഅല്‍സാഖിര്‍ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്
മനാമ: വരാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രകൃയയിൽ പുതിയ അധ്യായമെഴുതാൻ കാരണമാകുമെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. അല്‍സാഖിര്‍ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്.ദേശീയ ജനാധിപത്യ നേട്ടങ്ങൾ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്വതന്ത്രവും സുതാര്യവും സത്യസന്ധവുമായ പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളോടും ഉദ്യോഗസ്ഥരോടും ഹമദ് രാജാവ് ആഹ്വാനം ചെയ്തു. രാജ്യത്ത് വികസനം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കിയിരിക്കുകയാണെന്നും ഹമദ് രാജാവ് പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് ദേശീയ കര്‍മപദ്ധതിയുടെയും പരിഷ്‌കരണ ലക്ഷ്യങ്ങളുടെയും പ്രധാനഭാഗമായിരിക്കും. ബഹ്റൈെൻറ പാർലമെൻററി നേട്ടങ്ങളും സംഭാവനകളും അഭിമാനകരമാണ്. തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ജനാധിപത്യത്തെ ക്രിയാത്മകമാക്കുകയും ചെയ്ത ചരിത്രമാണുള്ളത്.
രാജ്യത്ത് വികസനത്തിനായുള്ള പരിഷ്കാര നടപടികൾ തുടരും. തെരഞ്ഞെടുപ്പ് രംഗത്തോടുള്ള ജനങ്ങളുടെ നിലപാടും താൽപര്യവും ആവേശവും മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സംബന്ധിച്ചു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളെയും മന്ത്രാലയങ്ങളെയും പൂർണ്ണമായി രംഗത്തിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരത മികച്ചതാക്കാനും വരുംകാലത്തെ വെല്ലുവിളികളെ മറികടക്കാനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
