സഹായവുമായി ഇന്ത്യൻ എംബസിയും െഎ.സി.ആർ.എഫും
text_fieldsമനാമ: തകർന്ന കെട്ടിടത്തിലെ താമസക്കാരായിരുന്നവരും രക്ഷപ്പെട്ടവരുമായ ഇന്ത്യൻ പ്രവാസികൾക്ക് താമസ, ഭക്ഷണ സഹായവുമായി ഇന്ത്യൻ എംബസിയും െഎ.സി.ആർ.എഫും രംഗത്തെത്തി. ഇന്നലെ വൈകുന്നേരം ഇന്ത്യൻ എംബസി സെക്കൻറ് ക്ലാസ് സെക്രട്ടറി പി.കെ ചൗധരി, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, അംഗങ്ങളായ സുബൈർ കണ്ണൂർ, സുധീർ തിരുന്നല്ലത്ത്, സാമൂഹിക പ്രവർത്തകൻ ഷിജുവേണുഗോപാൽ എന്നിവരാണ് സ്ഥലത്തെത്തിയത്. ഇന്ത്യൻ പ്രവാസികൾക്ക് താമസിക്കാനും ഭക്ഷണത്തിനും വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെലുങ്ക് കലാസംഘവും ആവശ്യമായ സഹായങ്ങൾ നൽകി.
കെട്ടിടത്തിൽ താമസിച്ചിരുന്ന നൂറോളം പേരിൽ ഇന്ത്യക്കാരുടെ എണ്ണം 45 ആണ്. ഒരു ഇന്ത്യൻ പൗരനാണ് പരിക്കേറ്റതായി റിപ്പോർട്ടുള്ളത്. ചിലർ അപകടമുണ്ടായ സമയത്ത് താഴേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. 11 തമിഴ്നാട്ടുകാരും 31 ആന്ധ്ര സ്വദേശികളും ഇന്ത്യൻ പ്രവാസികളിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
