‘ദിസ് ഈസ്​ ബഹ്റൈന്‍’ സൊസൈറ്റി റമദാന്‍ ഗബ്​ക സംഘടിപ്പിച്ചു 

11:10 AM
08/06/2018

മനാമ: ‘ദിസ് ഈസ് ബഹ്റൈന്‍ സൊസൈറ്റി ’ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ റമദാന്‍ ഗബ്​ഗ സംഘടിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ഗബ്​ഗയില്‍ തൊഴിൽ‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ബിന്‍ ഈസ ആല്‍ ഖലീഫ അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും റമദാനില്‍ ഇത്തരം പരിപാടി സംഘടിപ്പിക്കാറുണ്ട്. 

‘സ്നേഹത്തി​​​െൻറ ഗബ്​ഗ’ എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, ഉന്നത വ്യക്തിത്വങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി, ഹമദ് രാജാവി​​​െൻറ അഭിവാദ്യങ്ങള്‍ സദസിന് നേരുകയും ഈ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്​തു. വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ സഹിഷ്​ണുത
യോടെയും സമാധാനത്തോടെയും കഴിയുന്ന അന്തരീക്ഷം സൃഷ്​ടിക്കാന്‍ സാധിച്ചത് ബഹ്റൈനെ വേറിട്ട് നിര്‍ത്തുന്നുവെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ മതസമൂഹങ്ങളുടെ ആഘോഷാവസരങ്ങളില്‍ എല്ലാവരും ഒരുമിച്ചിരിക്കാനും സന്തോഷം പങ്കിടാനും സാധിക്കുന്നത് ഏറെ ആഹ്ളാദകരമാണ്. 
എല്ലാ മതസമൂഹങ്ങളെയും സമഭാവനയോടെ കാണാനും അവരുടെ ആരാധനാ സ്വാതന്ത്ര്യം വക വെച്ചു കൊടുക്കാനും അതുവഴി രാജ്യത്തി​​​െൻറ പാരമ്പര്യവും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കാനും സാധിക്കുന്നു. സ്നേഹവും സാഹോദര്യവും മുറുകെപ്പിടിച്ച് മുന്നോട്ട് പോകാനും സംഘര്‍ഷ രഹിതമായ സാമൂഹികാന്തരീക്ഷം സൃഷ്​ടിക്കാനും ഇത് അവസര
മൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Loading...
COMMENTS