എണ്ണ, വാതക ഖനന​േമഖലയിൽ പുതിയ സാ​േങ്കതികവിദ്യ ഉപയോഗിക്കുന്നത്​ സ്വാഗതാർഹം –മന്ത്രി

09:31 AM
21/10/2019
സൊസൈറ്റി ഒാഫ്​ പെട്രോളിയം എൻജിനീയേഴ്​സ് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്​ഘാടന ചടങ്ങിൽനിന്ന്​

മനാമ: എണ്ണ, വാതക ഖനന​േമഖലയിൽ പരിഷ്​കരിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്​ സ്വാഗതാർഹവും ഇതിനായി നിരവധി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്ന സൊസൈറ്റി ഒാഫ്​ പെട്രോളിയം എൻജിനീയേഴ്​സി​​െൻറ പ്രവർത്തനങ്ങൾ അഭിനന്ദനാർഹവുമാണെന്നും എണ്ണ മന്ത്രി ശൈഖ്​ മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.  ‘യന്ത്രവത്​കരണം വഴി ഗുണം കൈമാറുക’എന്ന ശിൽപശാലയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ഒാഫ്​ പെട്രോളിയം എൻജിനീയേഴ്​സ്​ (എസ്​.പി.ഇ) നേതൃത്വത്തിൽ നാഷനൽ ഒായിൽ ആൻഡ്​​ ഗ്യാസ്​ അതോറിറ്റി(നോഗ)യുടെ സഹകരണത്തോടെയും സൗദി അരാംകോ, പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്​ ശിൽപശാല സംഘടിപ്പിച്ചത്​.

എണ്ണ, വാതക ഖനന മേഖലയിൽ അനുഭവ പരിജ്​ഞാനം കൈമാറ്റം ചെയ്യൽ, യന്ത്രപ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള പരിഹാര മാർഗങ്ങൾ എന്നിവയും ശിൽപശാല ചർച്ച ചെയ്യുന്നുണ്ട്​.  പെട്രോളിയം വികസന കമ്പനിയായ ‘ടാത്​വീർ’നിരവധി അന്താരാഷ്​ട്ര കമ്പനികളുമായി സഹകരിച്ച് നിരവധി പരീക്ഷണാർഥമുള്ള കിണറുകൾ കുഴിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. എണ്ണ, വാതക മേഖലയിൽ മികച്ച സാ​േങ്കതിക വിദ്യ സാധ്യമാണെന്നും ബഹിരാകാശ, ഗതാഗതം, വ്യവസായങ്ങൾ എന്നിവയിലെല്ലാംതന്നെ മികച്ച പരിവർത്തനങ്ങളിലേക്കും ഡിജിറ്റൽ മുന്നേറ്റത്തി​േലക്കും ലോകം തിരിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശിൽപശാലക്കും സംഘാടകർക്കും ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കും ആശംസകളും  അർപ്പിച്ചു. 

Loading...
COMMENTS