ബഹ്റൈൻ അയ്യപ്പ സമാജത്തിന്റെ മകരവിളക്ക് മഹോത്സവം ഇന്ന്
text_fieldsമനാമ: ബഹ്റൈന്‍ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ ടി.എച്ച്.എം.സി ഹാളില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുന്നു. ജനുവരി 14 ന് വൈകീട്ട് ആറു മണിക്ക് പ്രാഥമിക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ന്ന് അയ്യപ്പ സ്തോത്രത്തിനുശേഷം പ്രമുഖ സംഗീതജ്ഞന് അരവിന്ദ് ചൂഡാമണി നയിക്കുന്ന ഭജനാമൃതം നടക്കും.സജി അനന്തനാരായണന്‍, കെ.ആര്. കൈലാസനാഥന് എന്നിവര്‍ കൂടെ പാടും. എം.ആര്. രാമചന്ദ്രന് (ഹാര്‍മോണിയം), സി.എസ്. രാമചന്ദ്രന് (മൃദംഗം) എന്നിവര്‍ പക്കമേളത്തില്‍ അകമ്പടി സേവിക്കും. 9.30ന് ആരതിക്കുശേഷം മഹാപ്രസാദവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848590, 39094296 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

