Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ ഓട്ടം ഫെയറിന്...

ബഹ്‌റൈൻ ഓട്ടം ഫെയറിന് ഉജ്ജ്വല സമാപനം

text_fields
bookmark_border
ബഹ്‌റൈൻ ഓട്ടം ഫെയറിന് ഉജ്ജ്വല സമാപനം
cancel
camera_alt

ബ​ഹ്റൈ​ൻ ഓ​ട്ടം ഫെ​യ​റി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ-​വി​നോ​ദ മേ​ള​ക​ളി​ലൊ​ന്നാ​യ ഓ​ട്ടം ഫെ​യ​റി​ന്റെ 36ാമ​ത് പ​തി​പ്പ് സ​ഖീ​റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ന്ന മേ​ള​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 24 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 600ല​ധി​കം പ്ര​ദ​ർ​ശ​ക​ർ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി മേ​ള​യി​ൽ അ​ണി​നി​ര​ന്നി​രു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. യു.​എ.​ഇ (87), കു​വൈ​ത്ത് (63), ഒ​മാ​ൻ (57), ഖ​ത്ത​ർ (31), സൗ​ദി അ​റേ​ബ്യ (10) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ദ​ർ​ശ​ക​രു​ടെ എ​ണ്ണം. 2025ലെ ​മേ​ള​യെ അ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​യി​ൽ 112.6 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ദാ​ന അ​ൽ​സാ​ദ് മേ​ള​യു​ടെ വി​ജ​യ​ത്തെ അ​ഭി​ന​ന്ദി​ച്ചു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 15.7 ശ​ത​മാ​നം വ​ർ​ധ​ന​വും മേ​ള​യു​ടെ വി​സ്തൃ​തി​യി​ൽ 40 ശ​ത​മാ​നം വ​ർ​ധ​ന​വും ഉ​ണ്ടാ​യ​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര-​വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് ഈ ​വി​ജ​യ​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ട്ടം ഫെ​യ​റി​ന്റെ 37ാമ​ത് പ​തി​പ്പ് 2027 ജ​നു​വ​രി 21 മു​ത​ൽ 30 വ​രെ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain Newsgulf news malayalam
News Summary - Bahrain Autumn Fair concludes with a bang
Next Story