Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​പുട്​നിക്​5...

സ്​പുട്​നിക്​5 കോവിഡ്​ വാക്​സി​ന്​ ബഹ്​റൈനിൽ അനുമതി

text_fields
bookmark_border
Bahrain authorises Sputnik V COVID-19 vaccine for emergency use - Bahrain TV
cancel

മനാമ: റഷ്യ വികസിപ്പിച്ച സ്​പുട്​നിക്​5 കോവിഡ്​ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ ബഹ്​റൈൻ അനുമതി നൽകി. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ ഗമാലെയ നാഷണൽ സെൻറർ ഫോർ എപ്പിഡെമിയോളജിക്കൽ ആൻറ്​ മൈക്രോബയോളജി റിസർച്ചാണ്​ വാക്​സിൻ വികസിപ്പിച്ചത്​​.

നിർമാണ കമ്പനി നൽകിയ വിശദാംശങ്ങളുടെയും സമഗ്രമായ പഠനത്തി​െൻറയും നാഷണൽ ഹെൽത്​ റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) നടത്തിയ വിശകലനങ്ങളുടെയും അടിസ്​ഥാനത്തിലാണ്​ വാക്​സിൻ ഉപയോഗത്തിന്​ അനുമതി നൽകാൻ തീരുമാനിച്ചത്​. ക്ലിനിക്കൽ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വെളിവായ വാക്​സി​െൻറ സുരക്ഷിതത്വവും എൻ.എച്ച്​.ആർ.എ പരിശോധിച്ചു.

വാക്​സിൻ ഉൽപാദനത്തി​െൻറ വിവിധ ഘട്ടങ്ങളും വിലയിരുത്തി. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക്​ അനുമതി നൽകുന്ന ഡോക്​ടർമാരും വിദഗ്​ദരും അടങ്ങുന്ന ക്ലിനിക്കൽ റിസർച്ച്​ കമ്മിറ്റിയുടെ അഭിപ്രായവും തേടി.

ബഹ്​റൈൻ അനുമതി നൽകുന്ന നാലാമത്തെ കോവിഡ്​ വാക്​സിനാണ്​ സ്​പുട്​നിക്​5. നേരത്തെ, സിനോഫാം, ഫൈസർ/ബയോൺടെക്​, ഒാക്​ഫർഡ്​-ആസ്​ട്രാ സെനേക്ക വാക്​സിനുകൾക്ക്​ ബഹ്റൈൻ അനുമതി നൽകിയിരുന്നു. ഏത്​ വാക്​സിൻ വേണമെന്ന്​ വ്യക്​തികൾക്ക്​ തെരഞ്ഞെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineSputnik VBahrainCovid 19
Next Story