ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യനായി ബഹ്റൈൻ സേനാംഗം
text_fieldsഅബ്ദുല്ല അബ്ദുൽ വഹാബ് സൽമീൻ
മനാമ: തായ്ലൻഡിൽ നടന്ന ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ മേജർ അബ്ദുല്ല അബ്ദുൽ വഹാബ് സൽമീൻ ഓവറോൾ ചാമ്പ്യനായി. ബെഞ്ച് പ്രസ് ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ സൽമീൻ സ്ക്വാറ്റ് വിഭാഗത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡെഡ്ലിഫ്റ്റ് മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനത്തോടെ ആധിപത്യമുറപ്പിച്ചു.
ഓവറോൾ കിരീടം നേടിയ അദ്ദേഹം ചാമ്പ്യൻഷിപ് ബെൽറ്റും അന്താരാഷ്ട്ര ഇനത്തിൽ ഓവറോൾ കിരീടവും കരസ്ഥമാക്കി. മേജർ സൽമീന്റെ മികച്ച നേട്ടത്തെ പബ്ലിക് സെക്യൂരിറ്റി സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് ബ്രിഗേഡിയർ ഖാലിദ് അബ്ദുൽ അസീസ് അൽ ഖയാത്ത് പ്രശംസിച്ചു.
കൂടാതെ കായിക ഇനങ്ങളിൽ രാജ്യത്തെ താരങ്ങൾ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുന്നതിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ പിന്തുണ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക, അന്തർദേശീയ തലത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ നിരന്തരം വീക്ഷിക്കുകയും വേണ്ട പ്രചോദനം നൽകുകയും ചെയ്യുന്ന പൊതുസുരക്ഷാ മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

