ബഹ്റൈൻ അരൂർ കൂട്ടായ്മ അഡ്വ. മനോജ് അരൂരിന് സ്വീകരണം നൽകി
text_fieldsമനാമ: ബഹ്റൈൻ അരൂർ കൂട്ടായ്മ വാർഷികത്തോടനുബന്ധിച്ചു നാദാപുരം പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായ അഡ്വക്കറ്റ് മനോജ് അരൂരിന് സ്വീകരണം നൽകി. വ്യക്തികളെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ചും ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക് അവബോധം നൽകുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസെടുത്തു. ലഹരിക്കടിമയായ കുടുംബക്കാരിൽ നിന്നടക്കം ഇളംതലമുറ നേരിട്ട പീഡനങ്ങൾക്കൊടുവിൽ കോടതിയിലെത്തുന്ന പോക്സോ കേസുകളുടെ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. മനാമയിൽ നടന്ന പരിപാടിയിൽ സാജിദ് അരൂർ സ്വാഗതവും ഷൈജിത്ത് ടി.പി അധ്യക്ഷതയും വഹിച്ചു. അഡ്വക്കറ്റ് മനോജ് അരൂരിനുള്ള ഉപഹാരം വിജേഷ് വി.പിയും നിജീഷും ചേർന്ന് കൈമാറി. ഷാജു കൃഷ്ണാലയം പൊന്നാടയണിയിച്ചു. പ്രകാശൻ ചെത്തിൽ,ഷാഗിർ കെ,വിനോദ് അരൂർ, ജീപേഷ്,ഉണ്ണി രയരോത്ത്, വിനീഷ്,പ്രകാശൻ പി.പി, അജേഷ് കെ.പി സുരേഷ് എം.കെ, ശശി കെ.ടി,പ്രമോദ് കോട്ടപ്പള്ളി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.രാജേഷ് എ.കെ,ഫൈസൽ ഒ.പി,ചാലിൽ രാജീവൻ, അജിത്ത്,പത്മനാഭൻ, രാഹുൽ വി,അജേഷ്,സുരേഷ് കെ,അഖിൽ കെ.പി,
പ്രജീഷ് കെ.പി,ഷാജു എ.ടി, ഷിബു തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം മരണപ്പെട്ട കല്ലുംപുറം മലമൽ കിഴക്കയിൽ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

