സഹകരണ കരാറുകളിൽ ഒപ്പുവെച്ച് ബഹ്റൈനും യു.എ.ഇയും
text_fieldsമനാമ: ഐ.ടി, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണ കരാറുകളിൽ ബഹ്റൈനും യു.എ.ഇയും ഒപ്പുവെച്ചു.
ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു കരാറിൽ ഒപ്പുവെച്ചത്.
ബഹ്റൈനെ പ്രതിനിധാനം ചെയ്ത് ആഭ്യന്തര മന്ത്രി ലഫ്. കേണൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും യു.എ.ഇയെ പ്രതിനിധാനം ചെയ്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനുമാണ് ചടങ്ങിൽ പങ്കെടുത്തത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും സാങ്കേതിക കഴിവുകൾ പങ്കുവെക്കുന്നതിനുമാണ് ധാരണ.
യു.എ.ഇയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് ലഫ്. കേണൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഏറെ സന്തോഷമുള്ളതായി സൈഫ് ബിൻ സയിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

