ബഹ്റൈനും തുനീഷ്യയും സുരക്ഷ സഹകരണം മെച്ചപ്പെടുത്തും
text_fieldsബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, തുനീഷ്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഈദുമായി കൂടിക്കാഴ്ചയിൽ
മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, തുനീഷ്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഈദുമായി കൂടിക്കാഴ്ച നടത്തി.തുനീഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് സുരക്ഷ ഏകോപനരംഗത്ത് ബഹ്റൈൻ എംബസി നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു.
കൂടാതെ, തുനീഷ്യയിലുള്ള ബഹ്റൈൻ പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ എംബസി വഹിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രി നൽകുന്ന നിരന്തരമായ പിന്തുണക്ക് അംബാസഡർ അൽ ഈദ് നന്ദി രേഖപ്പെടുത്തി.രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

