Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​വി​ധ മേ​ഖ​ല​ക​ളി​ൽ...

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും

text_fields
bookmark_border
വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും
cancel
camera_alt

നയതന്ത്ര, സൗഹൃദ ബന്ധങ്ങൾ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ബഹ്​റൈൻ, ഇസ്രായേൽ പ്രതിനിധികൾ ഒപ്പുവെച്ചപ്പോൾ

മനാമ: ബഹ്​റൈനും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്​ വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള ധാരണപത്രങ്ങൾ. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, സൗഹൃദ ബന്ധങ്ങൾ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു​ പുറമെയാണ്​ ധാരണപത്രങ്ങളിലും ഒപ്പിട്ടത്​.

സാമ്പത്തിക, വ്യാപാര ബന്ധം, വാർത്തവിനിമയം, വാണിജ്യം, വ്യോമ സേവനങ്ങൾ, ജനങ്ങളുടെ സഞ്ചാരം, ബാങ്കിങ്​-ധനകാര്യ സേവനങ്ങൾ, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം എന്നീ മേഖലകളിലാണ്​ ഇരുരാജ്യങ്ങളും സഹകരിച്ച്​ പ്രവർത്തിക്കുക. ആരോഗ്യ പരിപാലനം, സാ​േങ്കതികവിദ്യ, വിനോദ സഞ്ചാരം, കൃഷി, വ്യോമഗതാഗതം തുടങ്ങിയ മറ്റു​ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും ചർച്ച ചെയ്​തു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ സാന്നിധ്യത്തിൽ കഴിഞ്ഞമാസം 15ന്​ വാഷിങ്​ടണിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിക്കനുസൃതമായാണ്​ ബഹ്​റൈനും ഇസ്രായേലും സഹകരണം വിപുലപ്പെടുത്തുന്നത്​. മധ്യപൂർവ ദേശത്ത്​ സമാധാനം ഉറപ്പുവരുത്താനുള്ള ചുവടുവെപ്പായാണ്​ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain and Israel
Next Story