Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ന്ത്ര​പ്ര​ധാ​ന...

ത​ന്ത്ര​പ്ര​ധാ​ന പ്ര​തി​രോ​ധ ക​രാ​ർ ഒ​പ്പു​വെ​ച്ച് ബ​ഹ്‌​റൈ​നും ഫ്രാ​ൻ​സും

text_fields
bookmark_border
ത​ന്ത്ര​പ്ര​ധാ​ന പ്ര​തി​രോ​ധ ക​രാ​ർ ഒ​പ്പു​വെ​ച്ച് ബ​ഹ്‌​റൈ​നും ഫ്രാ​ൻ​സും
cancel
camera_alt

ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഹ​മ​ദ് രാ​ജാ​വും ശൈ​ഖ് നാസറും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ

മാ​ക്രോ​ണി​നൊ​പ്പം

മ​നാ​മ: ബ​ഹ്‌​റൈ​നും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും സു​പ്ര​ധാ​ന ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്റെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​പ്ര​കാ​രം പാ​രി​സി​ലെ​ത്തി​യ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും പ്ര​സി​ഡ​ന്റ് മാ​ക്രോ​ണും ത​മ്മി​ൽ എ​ലീ​സി കൊ​ട്ടാ​ര​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​തീ​രു​മാ​നം.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും സൈ​നി​ക വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കു​ന്ന​തി​നു​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പു​തി​യ ക​രാ​റി​ലു​ണ്ട്. ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​റും സു​പ്രീം ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ഫ്ര​ഞ്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ മ​ന്ത്രി​യാ​യ ആ​ലി​സ് റൂ​ഫോ എ​ന്നി​വ​രാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. എ​ലീ​സി കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ ഹ​മ​ദ് രാ​ജാ​വി​നും സം​ഘ​ത്തി​നും മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ആ​ഴ​ത്തെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും പ്ര​സി​ഡ​ന്റ് മാ​ക്രോ​ൺ ച​ർ​ച്ച​യി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യാ​പി​പ്പി​ക്കാ​നും ജോ​യി​ന്റ് ബ​ഹ്‌​റൈ​ൻ-​ഫ്ര​ഞ്ച് ഹൈ​ക്ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​നും ഇ​രു​നേ​താ​ക്ക​ളും തീ​രു​മാ​നി​ച്ചു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും അ​റ​ബ് വി​ഷ​യ​ങ്ങ​ളി​ൽ ഫ്രാ​ൻ​സ് ന​ൽ​കു​ന്ന പി​ന്തു​ണ​യെ​യും രാ​ജാ​വ് പ്ര​ശം​സി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജാ​വി​നും ബ​ഹ്‌​റൈ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​നു​മാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് പ്ര​ത്യേ​ക വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ഈ ​ക​രാ​ർ മി​ഡി​ൽ ഈ​സ്റ്റി​ലെ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francegulfnewsBahraingulfnewsmalayalam
News Summary - Bahrain and France sign major defense agreement
Next Story