ബഹ്റൈനും ബ്രിട്ടനും ബന്ധം ശക്തിപ്പെടുത്തും വൈദ്യുതി-ജല കാര്യ മന്ത്രി ബ്രിട്ടീഷ് അംബാസഡറെ സ്വീകരിച്ചു
text_fieldsമനാമ: വൈദ്യുതി-ജല കാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ എലിസ്റ്റർ ലോഞ്ചിനെ സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കാലങ്ങളായി നിലനിൽക്കുന്നതാണെന്നും ഇവ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും ഇരുപേരും അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ബഹ്റൈനുമായി ശക്തമായ ബന്ധം എല്ലാ മേഖലകളിലും സാധ്യമാക്കുന്നതിന് ശ്രമിക്കുമെന്ന് അംബാസഡർ വ്യക്തമാക്കി. ഏൽപ്പിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ എലിസ്റ്ററിന് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

