ബഹ്റൈന്‍ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
text_fieldsമനാമ: വിവിധ രാജ്യങ്ങളിലുള്ള ബഹ്റൈന്‍ അംബാസഡര്‍മാരുമായി വിദേശകാര്യമന്ത്രി ഡോ. അ ബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വിഡിയോ കോൺഫറന്‍സ് വഴി ചര്‍ച്ച നടത്തി. അതത് രാ ജ്യങ്ങളിലെ ബഹ്റൈനികളുടെ അവസ്ഥയും കോവിഡ് 19 െൻറ വ്യാപനവും അതാത് രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട നിലയില്‍ ബഹ്റൈനില്‍ നടക്കുന്നുവെന്നത് സന്തോഷകരമാണെന്ന് അംബാസഡര്‍മാര്‍ വ്യക്തമാക്കി.
അതാത് രാജ്യങ്ങളില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിരോധ നടപടികളുമായി സഹകരിച്ചു കൊണ്ടിരിക്കുന്നതായും ബഹ്റൈനികള്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതായും അംബാസഡര്‍മാര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. അവിടങ്ങളിലെ ബഹ്റൈനികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലും വൈദ്യപരിശോധന, വീട്ടു നിരീക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
