ബഹ്റൈൻ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷ നാളെ തുടങ്ങും
text_fieldsമനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തോടെ ബഹ്റൈനിൽ പ്രവർത്തിക്കുന്ന മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസകളിലെ 5, 7, 10 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷ ഏപ്രിൽ 5, 6 (ശനി, ഞായർ ) തീയതികളിൽ നടക്കും. മുഹറഖ്, മനാമ, സൽമാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 13 മദ്റസകളിൽ നിന്നായി 164 വിദ്യാർഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്.
ഐ.സി.എഫ് മോറൽ എജുക്കേഷൻ ഡിപ്പാർട്മെന്റിന്റെയും റേഞ്ച് സുന്നി ജംഇയ്യതുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ പരീക്ഷക്കായുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. കെ.സി. സൈനുദ്ദീൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശിഹാബുദ്ദീൻ, ഷംസുദ്ദീൻ സുഹ്രി, നസീഫ് അൽ ഹസനി, മൻസൂർ അഹ്സനി, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ, മജീദ് സഅ്ദി എന്നിവരെ സൂപ്പർവൈസർമാരായി നിയോഗിച്ചു. എസ്.ജെ.എം, ഐ.സി.എഫ് നേതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

