‘ബഹ്റൈൻ ഫോർ ഒാൾ’ ഫെസ്റ്റിവൽ ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ
text_fieldsമനാമ: ബഹ്റൈൻ എല്ലാവർക്കുമുള്ളതാണെന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ഫോർ ഒാൾ’ ആഘോഷം ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ബഹ്റൈൻ ബേയിൽ നടക്കും. സ്വദേശികളും വ ിദേശികളുമായി 50000ഒാളം പേർ പരിപാടിയിൽ പെങ്കടുക്കുമെന്ന് കാപിറ്റൽ ഗവർണർ ശൈഖ് ഹി ഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സഹിഷ്ണുതയുടെയും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും വിഭാഗങ്ങളെയും ബഹുമാനിക്കുന്നതിെൻറയും സാക്ഷ്യപത്രമാണ് ഇന്ന് ബഹ്റൈനിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് െഎക്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യമാണ് ഇവിടെയുള്ളത്.
സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളുടെ ആഘോഷമാണ് ബഹ്റൈൻ ഫോർ ഒാൾ ഫെസ്റ്റിവൽ. കാപിറ്റൽ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, മനാമ ഹെൽത്ത് സിറ്റി, തംകീൻ എന്നിവയാണ് ഫെസ്റ്റിവൽ പങ്കാളികൾ. പ്രാദേശിക സംരംഭകരുടെ 250 സ്റ്റാളുകളാണ് ഫെസ്റ്റിവലിലെ പ്രത്യേകത. ഇതിന് പുറമേ, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, ജോർഡൻ, തായ്ലൻഡ്, ബംഗ്ലാദേശ്, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. 128 ചതുരശ്ര മീറ്റർ സ്റ്റേജാണ് ഇതിനായി സജ്ജീകരിക്കുന്നത്.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പരിപാടികളും ഉണ്ടാകും. ഒമ്പതാമത് ബഹ്റൈൻ ഫോർ ഒാൾ ഫെസ്റ്റിവലാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അംഗമായ നിവേദിത ദാഡ്ഫലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
