ബഹ്റൈൻ എ.കെ.സി.സി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ എ.കെ.സി.സി സംഘടിപ്പിച്ച ലഹരി വിരുദ്ധ
പ്രതിരോധ സദസ്സ്
മനാമ: ലഹരി വിരുദ്ധ സേന കൺവീനർ ജൻസൺ ദേവസി പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിൽ ലഹരി സുലഭമായതോടെ ലഹരിയുടെ അടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത നരകങ്ങൾ കേരളത്തിൽ പെരുകുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജൻസൻ ദേവസി പറഞ്ഞു.
തകർന്നടിയുന്ന പുതിയ തലമുറയെ ഓർത്തെങ്കിലും, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സർക്കാറുകൾ കുറേക്കൂടി ആർജവത്തോടെ ഇടപെടണമെന്ന്, അധ്യക്ഷ പ്രസംഗത്തിൽ എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക പറഞ്ഞു.
പ്രതിരോധ സദസ്സിന്, മെയ്മോൾ ചാൾസ്, സുനു ജോസഫ്, എ.കെ.സി.സി ഭാരവാഹികളായ ജിബി അലക്സ്, ജോജി കുര്യൻ, ബൈജു, ജോൺ ആലപ്പാട്ട്, രതീഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ജീവൻ ചാക്കോ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

