ഓണാഘോഷം അവിസ്മരണീയമാക്കി ബഹ്റൈൻ എ.കെ.സി.സി.
text_fieldsമനാമ: തിരുവോണനാളിൽ പൂക്കളവും ഓണസദ്യയുമൊരുക്കി ബഹ്റൈൻ എ.കെ.സി.സി. ഓണം ആഘോഷിച്ചു. ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ലാദമാണ് യഥാർഥ ഓണമെന്ന് ഓണ സന്ദേശം നൽകിക്കൊണ്ട് എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറി ചാൾസ് ആലൂക്ക പറഞ്ഞു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ലിജി ജോൺസൺ, നവീന ചാൾസ്, ലിവിൻ ജിബി, സിന്ധു ബൈജു, സ്നേഹ ജെൻസൻ, സെലിൻ ജെയിംസ്, ജോളി ജോജി, ഷീന ജോയ്സൻ, ജസീ ജെൻസൻ, സുനു രതീഷ്, ജിൻസി ജീവൻ, മിനി ബെന്നി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. വിനോദ് ആറ്റിങ്ങൽ, സന്തോഷ് കെ. നായർ, ജീവൻ ചാക്കോ, ജെൻസൻ ദേവസി, ജെയിംസ് ജോസഫ്, ജോജി കുര്യൻ, ജിഷോ, ജിജോ, വർഗീസ് തോമസ്, ബൈജു എന്നിവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വിനോദ് നാരായണൻ, ബൈജു, ജെയിംസ് ജോസഫ്, ജോയ്സൺ, പ്രിൻസ് ജോസ്, മോൻസി മാത്യു, ജോൺസൺ ജെൻസൺ, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മനോഹരമായ പൂക്കളങ്ങൾ ഒരുക്കിയ സംഗീത് ജംഗ്ഷൻ, ക്രിസ്റ്റി ജോസഫ്, നിഷാന്ത് ചാൾസ്, ജെഫിൻ ജോജി, ജെന്നിഫർ ജീവൻ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹ്റൈൻ എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതത്തിൽ സ്വാഗതവും ഓണാഘോഷങ്ങളുടെ കൺവീനർ ജിബി അലക്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

