Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ വ്യോമപാത...

ബഹ്‌റൈൻ വ്യോമപാത തുറന്നു

text_fields
bookmark_border
ബഹ്‌റൈൻ വ്യോമപാത തുറന്നു
cancel
മനാമ: മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമപാത വീണ്ടും തുറന്നതായി ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.

ബുധനാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വ്യോമഗതാഗതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

വ്യോമ പാത തുറന്നതിനാൽ ബഹ്റൈൻ വിമാനത്താവളവും എത്രയും വേഗത്തിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ നിലനിന്നിരുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് വിമാന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വ്യോമപാത സാധാരണ നിലയിലായത് പ്രവാസികളടക്കമുള്ള ആയിരക്കണക്കിന് വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകും. സർവീസുമായ ബന്ധപ്പെട്ട വിവരങ്ങൾ എ‍യർപോർട്ട് സൈറ്റുകളോ എയർലൈൻ കമ്പനികളുടെ സൈറ്റുകളോ സന്ദർശിക്കണം.

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ശ്രമം

മനാമ: വ്യോമ പാത തുറന്നതോടെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണെന്ന് എയർപോർട്ട് ഓപ്പറേറ്ററായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും മുൻഗണന നൽകിക്കൊണ്ട് വിവിധ പങ്കാളികളുമായി സഹകരിച്ച് വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബി.എ.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വിമാനത്തിന്റെ പുതുക്കിയ സമയവിവരങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain airspace reopens
Next Story