വെർച്വൽ എമർജൻസി റെസ്പോൺസ് ഡ്രിൽ സംഘടിപ്പിച്ച് ബഹ്റൈൻ എയർപോർട്ട് കമ്പനി
text_fieldsവെർച്വൽ എമർജൻസി റെസ്പോൺസ് ഡ്രില്ലിൽ നിന്ന്
മനാമ: സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിനായി വെർച്വൽ എമർജൻസി റെസ്പോൺസ് ഡ്രിൽ സംഘടിപ്പിച്ച് ബഹ്റൈൻ എയർപോർട്ട് കമ്പനി. ഡ്രില്ലിൽ ആഭ്യന്തരമന്ത്രലയത്തിലെ വിവിധ വിഭാഗങ്ങൾ പങ്കെടുത്തു.അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രിൽ നടത്തിയത്. ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും അടിയന്തര പ്രതികരണശേഷിയും വിലയിരുത്താനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനനടപടിക്രമങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാനും ഡ്രിൽ സഹായകമായി.
ഒരു വിമാനത്തിന് അപകടം സംഭവിച്ചാലുണ്ടാകുന്ന സാഹചര്യമാണ് ഡ്രില്ലിന്റെ ഭാഗമായി സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ വേണ്ട ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ, അടിയന്തര പദ്ധതികൾ സജീവമാക്കുക എന്നിവ ഒരുക്കിയിരുന്നു. യഥാർഥ സാഹചര്യങ്ങൾ പോലെ തോന്നിക്കുന്ന ഒരു വെർച്വൽ പ്ലാറ്റ്ഫോമിലായിരുന്നു ഇത്. പ്രതിസന്ധിഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് ഈ ഡ്രിൽ നടത്തിയത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ടീമുകളുടെ സജ്ജീകരണവും പങ്കാളികൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഡ്രിൽ. അപകടസാധ്യതകൾ കുറക്കുന്നതിലും ഏത് സാഹചര്യത്തെയും നേരിടാനുമുള്ള ബഹ്റൈന്റെ ഉയർന്ന തയാറെടുപ്പാണ് ഇത് കാണിക്കുന്നത്. പ്രധാന അടിസ്ഥാനസൗകര്യങ്ങളുള്ള സ്ഥലങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഏജൻസികൾ തമ്മിലുള്ള സഹകരണത്തിലും തുടർച്ചയായ പുരോഗതി നേടാനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഈ ഡ്രിൽ ഉറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

