ബഹ്റൈൻ വിമാനത്താവള റോഡ് വികസനം: മുഹറഖിലെ ഫാൽക്കണും വെള്ളച്ചാട്ടവും നീക്കം ചെയ്തു തുടങ്ങി
text_fieldsമനാമ: വികസനങ്ങളുടെ ഭാഗമായി മുഹറഖിലെ ഖലീഫ അൽ കബീർ അവന്യൂവിന്റെ എതിർദിശയിലുള്ള ഐക്കണുകളായ വെള്ളച്ചാട്ടവും ഫാൽക്കൺ പ്രതിമയും നീക്കം ചെയ്തു തുടങ്ങി. വെള്ളച്ചാട്ടം പൂർണമായും പൊളിച്ചുമാറ്റുന്ന നടപടികളാണ് തുടങ്ങിയത്. ഫാൽക്കൺ സമീപത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം.
ബഹ്റൈൻ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നവീകരണത്തിന്‍റെ ഭാഗമായാണ് 50 വർഷത്തോളം പഴക്കമുള്ള രണ്ട് സ്മാരകങ്ങളും മാറ്റുന്നത്. വിമാനത്താവള റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മേൽപ്പാലത്തിന് വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിക്ക് കഴിഞ്ഞ വർഷം ഡിസംബറിലാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകിയത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, പ്രദേശത്തെ കണക്റ്റിവിറ്റി വർധിപ്പിക്കുക, വിമാനത്താവള പ്രവേശനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് റോഡ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

