ബഹ്റൈൻ എയർപോർട്ട് ഹോട്ടൽ പ്രവർത്തനമാരംഭിച്ചു
text_fieldsബഹ്റൈൻ എയർപോർട്ട് കമ്പനി അധികൃതർ പുതിയ ഹോട്ടൽ പ്രവർത്തനം വിലയിരുത്താനെത്തിയപ്പോൾ
മനാമ: ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിെൻറ പുതിയ ടെർമിനലിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായി എയർപോർട്ട് ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഹോട്ടൽ ഡിപ്പാർച്ചർ ഹാളിലെ 15ാം നമ്പർ ഗേറ്റിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
പുതിയ ഹോട്ടൽ യാത്രക്കാർക്ക് കൂടുതൽ സുഖപ്രദമായ യാത്ര പ്രദാനംചെയ്യുമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസഫ് അൽ ബൻഫലാഹ് പറഞ്ഞു. ഹോട്ടൽ പ്രവർത്തനം പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം. വിമാനം വൈകാനിടയാകുന്ന സന്ദർഭങ്ങളിൽ യാത്രക്കാർക്ക് ആശ്വാസമായിരിക്കും ഇൗ ഹോട്ടലെന്നും അദ്ദേഹം പറഞ്ഞു.
17 ഫാമിലി റൂം, 24 സ്റ്റാൻഡേഡ് റൂം, 17 ചെറിയ മുറികൾ, ശാരീരിക അവശതയുള്ളവർക്ക് ഒരു മുറി എന്നിവ ഹോട്ടലിലുണ്ട്. യാത്ര പുറപ്പെടുന്നതിനുമുമ്പ് ഒന്ന് മയങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 24 ആധുനിക സ്ലീപ്പിങ് കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

