യൂറോപ്യൻ പാർലമെന്റ് റിപ്പോർട്ടിനെതിരെ ബഹ്റൈൻ
text_fieldsമനാമ: രാജ്യത്തെ മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യൻ പാർലമെന്റ് റിപ്പോർട്ട് യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ബഹ്റൈൻ വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളും പ്രശംസിക്കുകയും എടുത്തുപറയുകയും ചെയ്തിട്ടുണ്ട്.
ഖത്തറുമായി ബന്ധപ്പെട്ട് രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ ശ്രമിച്ച ചില പാർലമെന്റ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതിനെ കുറിച്ചാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലായാണ് യൂറോപ്യൻ പാർലമെന്റ് റിപ്പോർട്ടിനെ പരിഗണിക്കുന്നത്. ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്കും യു.എൻ ചാർട്ടറിനും വിരുദ്ധമാണെന്നും ബഹ്റൈൻ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യാവകാശ മേഖലയിൽ അന്താരാഷ്ട്ര വേദികളുമായി സഹകരിച്ചാണ് ബഹ്റൈൻ മുന്നോട്ടുപോകുന്നത്. റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പായി യാഥാർഥ്യങ്ങൾ മനസ്സിലാക്കേണ്ട ചുമതല ബന്ധപ്പെട്ടവർക്കുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

