നിയാർക്ക് ബഹ്റൈൻ പ്രവർത്തകസംഗമം സംഘടിപ്പിച്ചു
text_fieldsനിയാർക്ക് ബഹ്റൈൻ പ്രവർത്തക സംഗമം
മനാമ: ഭിന്നശേഷി കുട്ടികൾക്കായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാഡമി ആൻഡ് റിസർച് സെന്റർ (നിയാർക്ക്) ന്റെ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി - വനിതവിഭാഗം അംഗങ്ങളും, സജീവ പ്രവർത്തകരും പങ്കെടുത്തു.
ഭിന്നശേഷി മേഖലയിൽ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള ഇത്തവണത്തെ കേരള സർക്കാറിന്റെ പുരസ്കാരം നിയാർക്കിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാറിന്റെ ‘അമ്മത്തൊട്ടിൽ’ പദ്ധതിയിലൂടെ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രവും നിയാർക്കിനുണ്ട്.കഴിഞ്ഞ റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ സ്വരൂപിച്ച തുക അർഹതപ്പെട്ട ഭിന്നശേഷി കുട്ടികളുടെ ചെലവിലേക്കായി നൽകിയതും, പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് മാതൃസ്ഥാപനമായ നെസ്റ്റിനും സഹായം എത്തിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ റിപ്പോർട്ട് ചെയ്തു.
കൂടുതൽ ഭിന്നശേഷി കുട്ടികളെ സഹായിക്കാനുള്ള തുക മാസവരിയായി കണ്ടെത്താനുള്ള ഭാവിപ്രവർത്തന രൂപരേഖയും പ്രവർത്തക സംഗമത്തിൽ തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

