Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിസന്ധികൾക്കിടയിലും ഇവന്റ് രംഗത്ത് സജീവമായി ബഹ്റൈൻ

text_fields
bookmark_border
മറികടക്കാൻ സമഗ്ര പദ്ധതികളുമായി ടൂറിസം മേഖല
പ്രതിസന്ധികൾക്കിടയിലും ഇവന്റ് രംഗത്ത് സജീവമായി ബഹ്റൈൻ
cancel
camera_alt

ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാറ ബുഹിജി 

മനാമ: ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുള്ള വെല്ലുവിളികൾക്കിടയിലും രാജ്യത്തെ ഇവന്റുകളുടെയും പരിപാടികളുടെയും കലണ്ടർ സജീവമായി നിലനിർത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാറ ബുഹിജി പറഞ്ഞു. സാഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്നു വരുന്ന 93-ാമത് യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസ് 2026-ൽ സംസാരിക്കുകയായിരുന്നു അവർ. ബഹ്റൈനിൽ ആദ്യമായാണ് ഈ ആഗോള സമ്മേളനം നടക്കുന്നത്. ചില പരിപാടികൾ മാറ്റിവെക്കേണ്ടി വന്നെങ്കിലും ടൂറിസം മേഖലയുടെ കരുത്ത് തെളിയിച്ചുകൊണ്ട് സാംസ്കാരിക-വാണിജ്യ കലണ്ടർ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി അവർ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സംഘാടകരുമായി മികച്ച ബന്ധം നിലനിർത്തുന്നതിന് ബി.ടി.ഇ.എ മുൻഗണന നൽകുന്നുണ്ട്. ഫോർമുല വൺ മത്സരം മലേഷ്യയിലേക്ക് മാറ്റിയ തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള ബഹ്റൈന്റെ ശേഷിയെയാണ് പ്രകടമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളാണ് ഇത്തരം ബദൽ വഴികൾ സാധ്യമാക്കിയതെന്ന് അവർ വ്യക്തമാക്കി.

മനാമ ഡയലോഗ്, ഗേറ്റ്‌വേ ഗൾഫ്, യു.എഫ്.ഐ കോൺഗ്രസ് തുടങ്ങി പ്രമുഖ അന്താരാഷ്ട്ര പരിപാടികൾക്ക് സമീപകാലത്ത് ബഹ്റൈൻ വിജയകരമായി വേദിയൊരുക്കി. വരാനിരിക്കുന്ന ബഹ്റൈൻ റോയൽ കോൺകോഴ്സ് ഉൾപ്പെടെയുള്ള നിരവധിയായ പരിപാടികൾ രാജ്യത്തിന്റെ സജീവത തെളിയിക്കുന്നതാണെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറഫിയും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain active in the event industry
Next Story