നീലക്കുറിഞ്ഞിയിൽ നൂറുശതമാനം വിജയത്തിളക്കവുമായി ബഹ്റൈൻ
text_fieldsസിന്റ മറിയം ഷിബു, അദിന്യ പദ്മകുമാർ, അലിൻ പ്രസാദ്, പ്രണത പ്രദീപ്, ദക്ഷിണ മുരളികൃഷ്ണൻ, പ്രാർഥനരാജ്, അവന്തികരാജ്
മനാമ: പത്താംതരം തുല്യത നേടിയ മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന ഇന്ത്യക്കുപുറത്തെ ഏക ചാപ്റ്ററായ ബഹ്റൈനിൽനിന്ന് പരീക്ഷ എഴുതിയ ഏഴ് പേരടക്കം പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചതായി മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു. അലിൻ പ്രസാദ്, അദിന്യ പദ്മകുമാർ, ദക്ഷിണ മുരളികൃഷ്ണൻ, പ്രണത പ്രദീപ്, പ്രാർഥനരാജ്, അവന്തികരാജ്, സിൻറ മറിയം ഷിബു എന്നിവരാണ് പരീക്ഷയിൽ ബഹ്റൈനിൽ നിന്ന് മികച്ച വിജയം നേടിയത്.
അലിൻ, അദിന്യ, പ്രണത, ദക്ഷിണ എന്നിവർ ബഹ്റൈനിലും അവന്തിക തിരുവനന്തപുരത്തും പ്രാർഥന കോഴിക്കോടും സിന്റ ചെന്നൈയിലുമാണ് പരീക്ഷ എഴുതിയത്.
മലയാളം മിഷന്റെ വിദേശ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ പഠിതാക്കളാണ് എല്ലാവരും. കഴിഞ്ഞവർഷം ആദ്യമായി നടന്ന നിലക്കുറിഞ്ഞി പരീക്ഷയിലും ബഹ്റൈനിൽനിന്ന് പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചിരുന്നു.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു എം. സതീഷും വിജയികൾക്ക് അനുമോദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

