Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ 2021:...

ബഹ്​റൈൻ 2021: ഓ​ർ​മ​ത്താ​ളു​ക​ൾ

text_fields
bookmark_border
ബഹ്​റൈൻ 2021: ഓ​ർ​മ​ത്താ​ളു​ക​ൾ
cancel
camera_alt

ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച

ന​ട​ത്തു​ന്നു

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും അ​ത്യു​ജ്ജ്വ​ല പോ​രാ​ട്ട​വീ​ര്യ​ത്തി​ലൂ​ടെ രാ​ജ്യം അ​തി​ജീ​വ​ന​ത്തി‍െൻറ പു​തി​യ പാ​ഠ​ങ്ങ​ൾ ര​ചി​ച്ച വ​ർ​ഷ​മാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ശോ​ഭ​ന​മാ​യ ഭാ​വി​യി​ലേ​ക്ക്​ രാ​ജ്യ​ത്തെ കൈ​പി​ടി​ച്ച്​ ന​യി​ക്കാ​നു​ത​കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നും ഈ ​വ​ർ​ഷം സാ​ക്ഷ്യം​വ​ഹി​ച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പു​ക​ളും ഇ​ക്കാ​ല​ത്തു​ണ്ടാ​യി. ഇ​സ്രാ​യേ​ലി‍െൻറ​യും ബ്ര​സീ​ലി‍െൻറ​യും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ ബ​ഹ്​​റൈ​നി​ൽ തു​റ​ന്ന​ത്​​ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ്. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച​തി​‍െൻറ സു​വ​ർ​ണ ജൂ​ബി​ലി​യും ബ​ഹ്​​റൈ‍െൻറ അ​മ്പ​താം ദേ​ശീ​യ​ദി​ന​വും പോ​യ വ​ർ​ഷം ആ​​ഘോ​ഷി​ച്ചു. ബ​ഹ്​​റൈ​ൻ മെ​ട്രോ എ​ന്ന സ്വ​പ്ന പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം​കു​റി​ച്ച​തും 2021നെ ​അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്നു. ​പ്ര​ത്യാ​ശ​യു​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ​ഒ​രു​ങ്ങു​​മ്പോ​ൾ പോ​യ വ​ർ​ഷ​ത്തെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാം.


ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

ജ​നു​വ​രി

ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ൽ തു​റ​ന്നു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍റി​‍െൻറ ലീ​ജി​യ​ൻ ഓ​ഫ്​ മെ​റി​റ്റ്​ ബ​ഹു​മ​തി ല​ഭി​ച്ചു.

ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച 'കോ​വി​ഷീ​ൽ​ഡ്​' വാ​ക്സി​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി.



ബ​ഹ്​​റൈ​ൻ മെ​ട്രോ രൂപരേഖ

ഫെ​ബ്രു​വ​രി

റ​ഷ്യ വി​ക​സി​പ്പി​ച്ച സ്​​പു​ട്​​നി​ക്​ വി ​കോ​വി​ഡ്​ വാ​ക്​​സി‍െൻറ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ബ​ഹ്​​റൈ​ൻ അ​നു​മ​തി ന​ൽ​കി.

റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ ഫോ​ർ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​​ ഹ്യൂ​മ​ൻ സ​യ​ൻ​സ​സ്​ കോ​ള​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ബ​ഹ്​​റൈ​നി​ൽ പ​ള്ളി​ക​ളി​ലെ പ്രാ​ർ​ഥ​ന​ക​ൾ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം.

കോ​വി​ഡ്-19 സൃ​ഷ്​​ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി (ഐ.​എം.​എ​ഫ്).

പു​തി​യ ബി.​ഡി.​എ​ഫ്​ പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്​ (ബി.​ഡി.​എ​ഫ്) ആ​ധു​നി​ക പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​ർ​ച്ച്​ 14 വ​രെ നീ​ട്ടി.

ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​​ലെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന പു​തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.



ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ

മാ​ർ​ച്ച്​

നി​ർ​ദി​ഷ്​​ട ബ​ഹ്​​റൈ​ൻ മെ​ട്രോ പ​ദ്ധ​തി നി​ക്ഷേ​പ​ക​ർ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രെ പ​​​ങ്കെ​ടു​പ്പി​ച്ച്​ 'ബ​ഹ്​​റൈ​ൻ മെ​ട്രോ മാ​ർ​ക്ക​റ്റ്​ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ' എ​ന്ന ആ​ഗോ​ള വെ​ർ​ച്വ​ൽ സം​ഗ​മം ന​ട​ത്തി. ഗ​താ​ഗ​ത, വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 100ല​ധി​കം ക​മ്പ​നി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​​ 300ഓ​ളം പേ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

*മി​സൈ​ൽ വാ​ഹ​ക​ശേ​ഷി​യു​ള്ള ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ​ഐ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​‍െൻറ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ തു​ട​ക്ക​മാ​യി.

ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ ലോ​ക ചാ​മ്പ്യ​ൻ ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ണി​ന്​ വി​ജ​യം.


ഏ​പ്രി​ൽ

ബ​ഹ്​​റൈ‍െൻറ പൗ​രാ​ണി​ക ച​രി​ത്ര​ത്തി​​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി. ഫ്ര​ഞ്ച്​ പു​രാ​വ​സ്​​തു ഗ​വേ​ഷ​ക സം​ഘം അ​ബു​സൈ​ബ​യി​ൽ ന​ട​ത്തി​യ ഉ​ത്​​​ഖ​ന​ന​ത്തി​ൽ ടൈ​ലോ​സ്​ കാ​ല​ഘ​ട്ട​ത്തി​ലെ ശ്മ​ശാ​ന​ത്തി‍െൻറ അ​വ​ശേ​ഷി​പ്പു​ക​ൾ ല​ഭി​ച്ചു.

ഇ​ന്ത്യ-​ബ​ഹ്​​റൈ​ൻ ഉ​ന്ന​ത​ത​ല ജോ​യ​ൻ​റ്​ ക​മീ​ഷ‍െൻറ (എ​ച്ച്.​ജെ.​സി) മൂ​ന്നാ​മ​ത്​ യോ​ഗം ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്നു. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും സം​യു​ക്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്​​തു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഫി​ഫ) പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. റി​ഫ പാ​ല​സി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി.

കോ​വി​ഡ്​ വാ​ക്​​സി​നും ഗ്രീ​ൻ പാ​സ്​​പോ​ർ​ട്ടും പ​ര​സ്​​പ​രം അം​ഗീ​ക​രി​ക്കാ​ൻ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും തീ​രു​മാ​നി​ച്ചു.

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഇ​ല​ക്​​ട്രി​ക്​ കാ​ർ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ സാ​റി​ലെ ആ​ട്രി​യം മാ​ൾ പ​രി​സ​ര​ത്ത്​ തു​റ​ന്നു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ന്​ ഇ​ന്ത്യ​ക്ക്​ ഓ​ക്​​സി​ജ​നും മ​റ്റ്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.


മേ​യ്​

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം ബ​ഹ്​​റൈ​നി​ൽ മേ​യ്​ ദി​ന​ത്തി​ൽ നി​ല​വി​ൽ​വ​ന്നു.

സ​മൂ​ഹ​ത്തി​‍െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ച്​ കോ​വി​ഡ്​ മ​ഹാ​മാ​രി പൂ​ർ​ണ​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​മെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു.

സൗ​ദി അ​റേ​ബ്യ അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന​തോ​ടെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സൗ​ദി​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ ഒ​ഴു​ക്ക്​ തു​ട​ങ്ങി. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ സൗ​ദി സ​ഞ്ചാ​രി​ക​ൾ ബ​ഹ്​​റൈ​നി​ൽ എ​ത്തു​ന്ന​ത്.

പു​തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ൽ റെ​സി​ഡ​ൻ​റ്​ വി​സ ഉ​ള്ള​വ​ർ​ക്കു​ മാ​ത്രം യാ​ത്രാ അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നം.

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സ്​ മേ​യ്​ 29ന്​ ​രേ​ഖ​പ്പെ​ടു​ത്തി. 3273 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.


മ​നാ​മ​യു​ടെ ദൃ​ശ്യം

ഫോ​ട്ടോ: ഫ​ഹ​ദ്​ അ​സ​ബ്

ജൂ​ൺ

ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ) ക​ണ​ക്കു​ക​ളാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2020 അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ 5,35,022 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ലു​ള്ള​ത്. 2019ലേ​തി​നേ​ക്കാ​ൾ 9.7 ശ​ത​മാ​നം കു​റ​വാ​ണ്​ ഇ​ത്.

ബ​ഹ്​​റൈ‍െൻറ മൊ​ത്തം വി​സ്​​തീ​ർ​ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 2.05 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​‍െൻറ വ​ർ​ധ​ന. നി​ല​വി​ൽ 785.08 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്​ രാ​ജ്യ​​ത്തി‍െൻറ മൊ​ത്തം വി​സ്​​തീ​ർ​ണം. 2019ൽ ​ഇ​ത്​ 783.03 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി​രു​ന്നു. സ​ർ​വേ ആ​ൻ​ഡ്​​ ലാ​ൻ​ഡ്​ ര​ജി​സ്​​ട്രേ​ഷ​ൻ ബ്യൂ​റോ​യാ​ണ്​ ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ബ​ഹ്​​റൈ​ൻ ത​ല​സ്​​ഥാ​ന ന​ഗ​ര​മാ​യ മ​നാ​മ​യെ ആ​രോ​ഗ്യ ന​ഗ​ര​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) പ്ര​ഖ്യാ​പി​ച്ചു. ഡ​ബ്ല്യു.​എ​ച്ച്.​ഒ​യു​ടെ വി​ദ​ഗ്​​ധ സം​ഘം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും ശേ​ഷ​മാ​ണ്​ പ്ര​ഖ്യാ​പ​നം. ചെ​റി​യ റോ​ഡ​പ​ക​ട കേ​സു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ആ​രം​ഭി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ക​സ്​​റ്റം​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേ​തൃ​പ​ദ​വി ര​ണ്ടാം ത​വ​ണ​യും ബ​ഹ്​​റൈ​ന്.



ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ഖ​ല ഓ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് മ​നാ​മ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


ജൂ​ലൈ

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ച്ചു

ഡ​ബ്ല്യു.​എ​ച്ച്.​ഒ മേ​ഖ​ല ഓ​ഫി​സ്​ മ​നാ​മ​യി​ൽ തു​റ​ന്നു.



ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ബ​ഹ്​​റൈ​‍െൻറ കാ​ൽ​ക്കി​ദ​ൻ ഗെ​സാ​ഗ്​​നി​യു​ടെ ആ​ഹ്ലാ​ദം

ആ​ഗ​സ്റ്റ്​

ഒ​ളി​മ്പി​ക്​​സ്​​​ വേ​ദി​യി​ൽ വീ​ണ്ടും യ​ശ​സ്സു​യ​ർ​ത്തി ബ​ഹ്​​റൈ​ൻ. ടോ​ക്യോ​യി​ൽ വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ കാ​ൽ​ക്കി​ദ​ൻ ഗെ​സാ​ഗ്​​നി​യാ​ണ്​ ബ​ഹ്​​റൈ​നു​വേ​ണ്ടി വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.



ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

രാ​ജ്യ​ത്തെ സ്​​ത്രീ​മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ​നി​താ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ (എ​സ്.​സി.​ഡ​ബ്ല്യു) ര​ണ്ടു​ പ​തി​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കി. മൂ​ന്നു​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി. ഇ​ന്ത്യ​യെ റെ​ഡ്​​ലി​സ്റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി.



ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യാ​യി​ർ ലാ​പി​ഡി​നെ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

സെ​പ്​​റ്റം​ബ​ർ

ബ​ഹ്​​റൈ​​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള​ ടെ​ക്​​നി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ൻ​സി ക​രാ​റി​നാ​യി ഏ​ഴു​ ക​മ്പ​നി​ക​ൾ രം​ഗ​ത്ത്. കി​ങ്​ ഹ​മ​ദ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ മു​ത​ൽ ന്യൂ ​ബ​ഹ്​​റൈ​ൻ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലേ​ക്കും സാ​ഖി​റി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലേ​ക്കും മെ​ട്രോ ഇ​ട​നാ​ഴി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ​പ​ഠ​ന​ത്തി​നാ​ണ്​ ക​ൺ​സ​ൽ​ട്ട​ൻ​സി​യെ നി​യോ​ഗി​ക്കു​ന്ന​ത്. ബി​ഡ്​ സ​മ​ർ​പ്പി​ച്ച ഏ​ഴു ക​മ്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ഹ്​​റൈ​ൻ ടെ​ൻ​ഡ​ർ ബോ​ർ​ഡ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ നി​ര​ക്ഷ​ര​ത നി​ര​ക്ക്​ കു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ജ​യം​ക​ണ്ട​താ​യി ക​ണ​ക്കു​ക​ൾ. നി​ര​ക്ഷ​ര​ത നി​ര​ക്ക്​ 2.4 ശ​ത​മാ​ന​ത്തി​ൽ താ​ഴെ എ​ത്തി​യ​താ​യി അ​ന്താ​രാ​ഷ്​​ട്ര സാ​ക്ഷ​ര​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ൽ​കി​യ പ്ര​സ്​​താ​വ​ന​യി​ൽ​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ്​​ ബി​ൻ അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

സൈ​പ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ നി​കോ​സ്​ അ​നാ​സ്​​താ​സി​യാ​ദെ​സ്​ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ച്ചു

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​യെ നേ​രി​ടു​ന്ന കാ​ര്യ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ബ​ഹ്​​റൈ​ന്​ മി​ക​ച്ച നേ​ട്ടം. ഇ​തു​സം​ബ​ന്ധി​ച്ച ബാ​സ​ൽ എ.​എം.​എ​ൽ സൂ​ചി​ക​യി​ൽ അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ൽ ര​ണ്ടാം സ്ഥാ​ന​വും ബ​ഹ്‌​റൈ​ൻ നേ​ടി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ ബ​ഹ്​​റൈ​ൻ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 5000 തി​ക​ഞ്ഞു.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച​തി‍െൻറ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​‍െൻറ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ, ഇ​ന്ത്യ​യി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ഗ​ഉൂ​ദ്, ആ​ഫ്രോ-​ഏ​ഷ്യ​ൻ അ​ഫ​യേ​ഴ്​​സ്​ അ​ധ്യ​ക്ഷ ഫാ​ത്തി​മ അ​ബ്​​ദു​ല്ല അ​ൽ ദ​ഈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​ത​ത്.

2022 ജ​നു​വ​രി മു​ത​ൽ വാ​റ്റ്​ 10 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ക​ര​ട്​ ബി​ല്ലി​ന്​​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​ത്​ പാ​സാ​ക്കു​ന്ന​തി​ന്​ പാ​ർ​ല​മെൻറി​ന്​ വി​ടാ​നും തീ​രു​മാ​നി​ച്ചു.

ഇ​സ്രാ​യേ​ലും ബ​ഹ്​​റൈ​നും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​‍െൻറ പു​തി​യ നാ​ളു​ക​ൾ​ക്ക്​​ തു​ട​ക്കം​കു​റി​ച്ച്​ ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യാ​യി​ർ ലാ​പി​ഡ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി. വി​വി​ധ ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു.

ഗ​ൾ​ഫ്​ എ​യ​ർ ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ബ​ഹ്​​റൈ​നി​ലെ ഇ​സ്രാ​യേ​ൽ എം​ബ​സി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.


ഒ​ക്​​​ടോ​ബ​ർ

ത​ർ​ക്ക​ത്തി​ലു​ള്ള ക​ക്ഷി​ക​ൾ സ​മ്മ​തി​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇം​ഗ്ലീ​ഷ്​ ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി. ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി നി​യ​മ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബ​ഹ്​​റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ആ​രം​ഭി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​ ചെ​ക്ക്​ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു.

ബ​ഹ്​​റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ന്​ അ​നു​മ​തി.

ബ​ഹ്​​റൈ​നി​ൽ മൂ​ന്നു​ മു​ത​ൽ 11 വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ര​ണ്ടു​ ഡോ​സ്​ സി​നോ​ഫാം വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു.



ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ജെ​യ്​​ർ ബൊ​ൽ​സ​നാ​രോ ബ​ഹ്​​റൈ​നി​ലെ ബ്ര​സീ​ൽ എം​ബ​സി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ന​വം​ബ​ർ

2026 ആ​കു​മ്പോ​ൾ ജി.​ഡി.​പി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ഹി​തം 11.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്​ മ​ന്ത്രി സാ​യി​ദ്​ അ​ൽ സ​യാ​നി പ്ര​ഖ്യാ​പി​ച്ചു.

യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്​ കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​ന്ന വി​വി​ധ ക​രാ​റു​ക​ളും ധാ​ര​ണ​പ​ത്ര​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. ബ​ഹ്​​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ന​ട​ത്തി​യ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ പു​തി​യ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശ നി​ർ​മി​ത കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ കോ​വാ​ക്​​സി‍െൻറ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ബ​ഹ്​​റൈ​ൻ അ​നു​മ​തി ന​ൽ​കി. ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ജെ​യ്​​ർ ബൊ​ൽ​സ​നാ​രോ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ച്ചു.

ബ​ഹ്​​റൈ​നി​ലെ ബ്ര​സീ​ൽ എം​ബ​സി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജ്വ​ല്ല​റി അ​റേ​ബ്യ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 17ാമ​ത്​ മ​നാ​മ ഡ​യ​ലോ​ഗ്​ സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്​​റൈ​‍െൻറ മു​ഖ​ച്ഛാ​യ അ​ടി​മു​ടി മാ​റ്റു​ന്ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ്​-19 മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം​ചെ​യ്​​ത്​ അ​തി​വേ​ഗം മു​ന്നോ​ട്ടു​കു​തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്തി​‍െൻറ ഭൂ​വി​സ്​​തൃ​തി 60 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച്​ പു​തി​യ ന​ഗ​ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ളം, മെ​ട്രോ പ​ദ്ധ​തി, സ്​​പോ​ർ​ട്​​സ്​ സി​റ്റി തു​ട​ങ്ങി​യ വ​ൻ പ​ദ്ധ​തി​ക​ളാ​ണ്​ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലും ത​ന്ത്ര​പ്ര​ധാ​ന​മാ​യ മു​ൻ​ഗ​ണ​ന മേ​ഖ​ല​ക​ളി​ലും 30 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പം​ ന​ട​ത്തും.

ന​യ​ത​ന്ത്ര​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​​‍െൻറ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഹ​മ​ദ്​ രാ​ജാ​വി​‍െൻറ ആ​ശം​സ​യും ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ക്ഷ​ണ​വും അ​​ദ്ദേ​ഹം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി.

കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​പ​യോ​ക്തൃ-​സൗ​ഹൃ​ദ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ 'EoIBh CONNECT' ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തി​റ​ക്കി.


ഔ​ർ ലേ​ഡി ഓ​ഫ്​ അ​റേ​ബ്യ ദേ​വാ​ല​യം


ഡി​സം​ബ​ർ

എ​യ​ര്‍പോ​ര്‍ട്ടി​നു സ​മീ​പം ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി​യ മു​ഹ​റ​ഖ് ഗ്രാ​ൻ​ഡ്​ ഗാ​ര്‍ഡ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക​സ​ഹാ​യം 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട്​ ബി​ൽ പാ​ർ​ല​മെൻറ്​ പാ​സാ​ക്കി.

മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്​​ത​വ ദേ​വാ​ല​യ​മാ​യ 'ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ' രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​തി​നി​ധി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ബ​ഹ്​​റൈ​‍െൻറ 50ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു.

ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ വൈ​റ​സി​‍െൻറ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ പു​തു​ച​രി​ത്ര​മെ​ഴു​തി ബ​ഹ്​​റൈ​ൻ. യു.​എ.​ഇ​യും ബ​ഹ്​​റൈ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ലൈ​റ്റ്​-1 നാ​നോ സാ​റ്റ​ലൈ​റ്റ്​ ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെൻറ​റി​ൽ​നി​ന്ന്​ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yearender2021bahrain2021
News Summary - Bahrain 2021: Memories
Next Story