ബഹ്റൈൻ
text_fieldsസച്ചു അജിത്
ഹിമകണമണിഞ്ഞൊരീ ഡിസംബറിൻ
ശൈത്യമാർന്ന ദിനങ്ങൾക്കു
മാറ്റുകൂട്ടുവാൻ പവിഴദ്വീപിൽ
വീണ്ടുമൊരു സ്വാതന്ത്ര്യദിനം പുലർന്നു..!
ശ്വേതാരുണവർണമാം ദേശീയപതാകകൾ പാറുന്നു രാജ്യമെമ്പാടും..!
വൈദ്യുതി വിളക്കുകൾ തൻ വർണാഭമാം ദൃശ്യചാരുത അവർണനീയം..!
പരമ്പരാഗത വസ്ത്രമണിഞ്ഞ
ആനന്ദത്തിന്റെ
ആഘോഷത്തിന്റെ വരവറിയിക്കുന്ന ആൾക്കൂട്ടം..!
ദേശീയഗാനം ആലപിക്കുന്ന യുവത്വം..!
തെരുവുകളിലെ അലങ്കാര
വൈവിധ്യത്താൽ മോടികൂട്ടി
മുത്തുകളുടെ ഈ മനോഹര
ദ്വീപ്..! ബഹ്റൈൻ..!
ദേശവിദേശ ഭേദമെന്യേ
പങ്കു ചേരുമീ ഐക്യത്തിന്റെ കമനീയരാവ്..!
പ്രവാസത്തിലെ സുഖമുള്ള
സുദിനം..!
മറക്കില്ലൊരിക്കലും മനോജ്ഞമാം
ഈ കാഴ്ചകൾ
മനസ്സെന്ന ചെപ്പിൽ
ഭദ്രം..!

