Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ സന്ദർശക...

ബഹ്​റൈനിൽ സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി നീട്ടി

text_fields
bookmark_border
ബഹ്​റൈനിൽ സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി നീട്ടി
cancel


മനാമ: സന്ദർശക വിസയിൽ ബഹ്​റൈനിൽ എത്തി നാട്ടിൽ പോകാനാകാതെ വന്നവർക്ക്​ ആശ്വാസ വാർത്ത. കോവിഡിനെത്തുടർന്നുള ്ള യാത്രാ വിലക്ക്​ കാരണം നാട്ടിൽ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്​തവരുടെ വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനിച്ചതായി പബ്ലിക്​ സെക്യൂരിറ്റി ചീഫ്​ ലഫ്​. ജനറൽ താരിഖ്​ അൽ ഹസൻ അറിയിച്ചു.

ഒാൺലൈൻ വാർത്താസമ്മേളനത്തിൽ ഗൾഫ്​ മാധ്യമം ഉന്നയിച്ച ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിസ കാലാവധി നീട്ടുന്നതിന്​ ആളുകൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സൗജന്യമായാണ്​ വിസ കാലാവധി നീട്ടുന്നത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്​സിക്യൂട്ടീവ്​ കമ്മിറ്റിയുടെ ചൊവ്വാഴ്​ച ചേർന്ന യോഗത്തിലാണ്​ ഇൗ തീരുമാനം ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona viruscovid 19
News Summary - Baharain visa-Kerala news
Next Story