കോവിഡ് -19: ബഹ്റൈനിൽ ഇഫ്താർ സംഗമങ്ങൾക്ക് വിലക്ക്
text_fieldsമനാമ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ റമദാൻ കാലത്ത് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത് തി. ഇഫ്താര്‍ സംഗമങ്ങള്‍, കുടുംബ സംഗമങ്ങൾ, റമദാന്‍ ഗബ്ഗ, റമദാന്‍ മജ്ലിസ്, പൊതു സ്ഥലങ്ങളില്‍ നോമ്പുതുറ, ഖര്‍ഖ ാഊന്‍ സംഗമം, റോഡരികില്‍ ഇഫ്താര്‍ കിറ്റ് വിതരണം എന്നിവ വിലക്കി.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീക് കമ്മിറ്റി യോഗത്തിലാണ് ഇൗ തീരുമാനം. ഇഫ്താർ സംഭാവന, ഫിത്ര്‍ സകാത്ത് എന്നിവ കിയോസ്കുള്‍ക്ക് പകരം ഇ-പേയ്മെന്‍റ് സംവിധാനത്തിലൂടെ ശേഖരിക്കാനും നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ചു കൊണ്ടിരിക്കുന്ന സുരക്ഷാ നടപടികളുടെ മുഖ്യ പരിഗണന ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുന്നതിന് ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകും. സുരക്ഷാ ബോധമുള്ള പൊതു സമൂഹത്തിെൻറ സഹകരണം ഇതിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടികളും വിജയകരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
