തിരുവനന്തപുരം സ്വദേശി ബഹ്ൈറനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

22:50 PM
12/07/2019

മനാമ: ബഹ്റൈനിൽ  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരത്ത് കവടിയാർ വടക്കേടത്ത് ഹൗസിൽ കോശി ജോർജ് ഇൗപ്പനാ (56)ണ് മരിച്ചത്. ഇന്നലെ മനാമ  സേക്രട്ട് ഹാർട്ട്  ചർച്ചിന്  സമീപത്തെ താമസസ്ഥലത്തുവെച്ചാണ് പുലർച്ചെ ഹൃദയാഘാതമുണ്ടായത്. തുടർന്ന്  സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടെ നിന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സ​െൻററിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ വച്ച് മരിക്കുകയായിരുന്നു. ഭാര്യ അനു  കോശി, മകൾ  സ്നേഹ. (ഇരുവരും  ബഹ്‌റൈനിൽ  പ്രവാസികളാണ്) മകൻ സഞ്ജു നാട്ടിലേയ്ക്ക്  പോയിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

Loading...
COMMENTS