Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ േജാലിസ്ഥലത്ത് തലകറങ്ങി വീണ മലയാളി മരിച്ചു

text_fields
bookmark_border
chandran-pilla
cancel

മനാമ: കെട്ടിട നിർമ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ മലയാളി പ്രവാസി ബഹ്റൈനിൽ മരിച്ചു. കൊല്ലം ഒാച്ചി റ സ്വദേശി ചന്ദ്രൻപിള്ള ബാലകൃഷ്ണപിള്ള (58)യാണ് മരിച്ചത്. ജോലി സ്ഥലത്ത് ഒന്നാം നിലയിൽ നിന്ന് വീണ ഇദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുറമെ പരിക്കുകളില്ലാതിരുന്ന ഇദ്ദേഹം ആശുപത്രിയിൽ എത്തിയശേഷം പരസഹായമില്ലാതെയാണ് ഡോക്ടറെ കണ്ടതും എക്സ്റെ എടുക്കാൻ പോയതും.

എന്നാൽ വാരിയെല്ലിനുണ്ടായ പൊട്ടലും ശ്വാസകോശത്തിനുണ്ടായ പരിക്കും കാരണം കുറച്ച് സമയം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആന്തരികമായ ഗുരുതരപരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. സ്വകാര്യ കമ്പനിയിൽ സേഫ്ടി എക്യൂപ്മ​െൻറ് ടെക്നിഷ്യൻ. തസ്തികയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Baharain death-Gulf news
Next Story