ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
text_fieldsമനാമ: ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് ടീം എജ്യു സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. ഏപ്രിൽ 11,12,13 തീയതികളിൽ നുവൈദറാത്ത് എജ്യു സ്പോർട്സ് സെന്ററിലാണ് ടൂർണമെന്റ് നടന്നത്. ബഹ്റൈൻ, സൗദി, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുനൂറോളം മത്സരാർഥികൾ ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ നുവൈദറാത്ത് ക്ലബ് പ്രസിഡന്റ് ജമീൽ അലി സമ്മാനിച്ചു. തൻമിയ ചിക്കൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിൽ ജൂനിയർ, സീനിയർ വിഭാഗത്തിലാണ് മത്സരങ്ങൾ നടന്നത്. ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷൻ പ്രതിനിധി ജാഫർ സന്നിഹിതനായിരുന്നു. ഇന്റർനാഷനൽ ബാഡ്മിന്റൺ അമ്പയർ ഷാനിൽ അബ്ദുറഹീം ടൂർണമെന്റ് നിയന്ത്രിച്ചു.

