ബാഡ്മിന്റൺ മിക്സഡ് റിലേ ടീം ചാമ്പ്യൻഷിപ് 16, 17 തീയതികളിൽ
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ ബാഡ്മിന്റൺ മിക്സഡ് റിലേ ടീം ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു. ഡിസംബർ 16, 17 തീയതികളിൽ ഇസ ടൗൺ നാഷനൽ സ്റ്റേഡിയം ഹാൾ ഡിയിലാണ് മത്സരങ്ങൾ അരങ്ങേറുക. ജി.സി.സിയിൽ ആദ്യമായാണ് മിക്സഡ് റിലേ ടീം ചാമ്പ്യൻഷിപ് ഒരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നാല് ലെവലുകൾ ഉള്ള മത്സരത്തിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന ടീമായി മത്സരിക്കാം. ജി.സി.സിയിൽ വിസയുള്ള ഏതൊരാൾക്കും അംഗമാകാം. ബാഡ്മിന്റൺ ഏഷ്യ റഫറി ഷാനിൽ അബ്ദുൽ റഹിം ടൂർണമെന്റ് നിയന്ത്രിക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്ന് ടൂർണമെന്റ് ഡയറക്ടർ ജയിംസ് ജോസഫ് വലിയവീട്ടിൽ (36050231) അറിയിച്ചു. ഡിസംബർ 9 വരെ ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് റഫറി ഷാനിൽ 37746468, ടൂർണമെന്റ് മാനേജർ ജോബിൻ ജോൺ - 33723515, ബാഡ്മിന്റൺ നാഷനൽ കോച്ച് അഹമ്മദ്- 37032830 എന്നിവരെ ബന്ധപ്പെടുക.

