ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: ബഹ്റൈന് വിജയത്തുടക്കം
text_fieldsബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബഹ്റൈൻ ടീം
മനാമ: ദുബൈയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ ബഹ്റൈന് ജയത്തോടെ തുടക്കം. ലെബനോനെതിരെയായിരുന്നു ചൊവ്വാഴ്ചത്തെ ബഹ്റൈെന്റ മത്സരങ്ങൾ. മിക്സഡ് ഡബ്ൾസിൽ മുഹമ്മദ് മുആനിസ്-റയ ഫാത്തിമ ടീം 21-7, 21-17 എന്ന സ്കോറിന് വിജയം കൈവരിച്ചു.വിമൻസ് സിംഗിൾസിൽ ലിസ്ബത്ത് എൽസ ബിനു (21-8, 21-6), മെൻസ് സിംഗ്ൾസിൽ അദ്നാൻ ഇബ്രാഹിം (21-6, 21-11), വിമൻഡ് ഡബ്ൾസിൽ ലിസ്ബത്ത് എൽസ ബിനു-റയ ഫാത്തിമ ടീം (21-19, 21-17), മെൻസ് ഡബ്ൾസിൽ അദ്നാൻ ഇബ്രാഹിം-മുഹമ്മദ് മുആനിസ് ടീം (21-10, 21-11) എന്നിവരും ജയം നേടി.ബുധനാഴ്ച ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവർക്കെതിരെയാണ് ബഹ്റൈെന്റ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

