വോയ്സ് ഓഫ് ആലപ്പി ഇന്റർ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയം കൊയ്ത് ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്സ്
text_fieldsവോയ്സ് ഓഫ് ആലപ്പി ഇന്റർ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾ
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇന്റർ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ജുഫൈറിലെ രണ്ട് ഗ്രൗണ്ടിലായി സംഘടിപ്പിച്ച മത്സരത്തിൽ വോയ്സ് ഓഫ് ആലപ്പിയുടെ ഏഴ് ഏരിയ കമ്മിറ്റികളിൽ നിന്നുമുള്ള കായികതാരങ്ങൾ പങ്കെടുത്തു.
ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്സ് എന്ന പേരിൽ മത്സരിച്ച മുഹറഖ് ഏരിയ കമ്മിറ്റി ജേതാക്കളായി. ബറാക്കസ് ഫൈറ്റേഴ്സ് (ഉമ്മൽ ഹസ്സം -ഹമദ് ടൗൺ ഏരിയ) രണ്ടാം സ്ഥാനക്കാരായി. കൂടാതെ മാൻ ഓഫ് ദി സീരീസ് - മിഥു രെഹ്ന (മുഹറഖ് ഏരിയ), ബെസ്റ്റ് കീപ്പർ -ഫീൽഡർ -പ്രജീഷ് (റിഫാ ഏരിയ) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്കും അർഹരായി.
വോയ്സ് ഓഫ് ആലപ്പി സ്പോർസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ഇന്റർ ക്രിക്കറ്റ് ടൂർണമെന്റിൽ കിങ്സ് ഇലവൻ (സൽമാബാദ് ഏരിയ), റിഫാ വാരിയേഴ്സ് (റിഫാ ഏരിയ), വെനീസ് സ്ട്രൈക്കേഴ്സ് (ഗുദൈബിയ ഏരിയ), മനാമ റോയൽസ് (മനാമ ഏരിയ), ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്സ് (മുഹറഖ് ഏരിയ), ബറാസസ് ഫൈറ്റേഴ്സ് (ഉമ്മൽ ഹസ്സം -ഹമദ് ടൗൺ ഏരിയ) എന്നീ ടീമുകളാണ് മത്സരിച്ചത്.
സ്പോർസ് വിങ് കൺവീനർ ഗിരീഷ് ബാബു നേതൃത്വം നൽകി. ബോണി മുളപ്പാമ്പളിൽ, അനൂപ് ശശികുമാർ, സൈജു സെബാസ്റ്റ്യൻ, സജിത്ത് ദേവദാസ്, അതുൽ സദാനന്ദൻ, സേതു ബാലൻ, സജീഷ് സുഗതൻ, അനൂപ് ശ്രീരാഗ് തുടങ്ങിയവർ മത്സരങ്ങൾ ഏകോപിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി ഭാരവാഹികളും, എക്സിക്യൂട്ടിവ് അംഗങ്ങളും, വിവിധ ഏരിയ ഭാരവാഹികളും, ലേഡീസ് വിങ് അംഗങ്ങളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

