Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബ് അൽ ബഹ്‌റൈനും മനാമ മുനിസിപ്പാലിറ്റി മന്ദിരവും അലക്‌സോയുടെ പൈതൃക പട്ടികയിൽ

text_fields
bookmark_border
ബാബ് അൽ ബഹ്‌റൈനും മനാമ മുനിസിപ്പാലിറ്റി മന്ദിരവും അലക്‌സോയുടെ പൈതൃക പട്ടികയിൽ
cancel

മനാമ: ബഹ്‌റൈനിലെ ചരിത്രപ്രസിദ്ധമായ ബാബ് അൽ ബഹ്‌റൈൻ, മനാമ മുൻസിപ്പാലിറ്റി മന്ദിരം എന്നിവയെ അറബ് ലീഗ് വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടനയുടെ (അലക്‌സോ) വാസ്തുവിദ്യാ നഗര പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക) ആണ് ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്. ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അലക്‌സോയുടെ ‘ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് ഒബ്‌സർവേറ്ററി ഇൻ അറബ് കൺട്രീസ്’ യോഗത്തിന്റെ 11-ാമത് സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

മനാമ മുൻസിപ്പാലിറ്റി മന്ദിരം

രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ മഹത്വം സംരക്ഷിക്കാൻ ഹമദ് രാജാവ് നൽകിയ നിർദ്ദേശങ്ങളുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെയും ഫലമാണ് ഈ അംഗീകാരമെന്ന് സംസ്കാര അതോറിറ്റി വ്യക്തമാക്കി.

1949-ൽ മനാമയുടെ തീരദേശത്ത് നിർമ്മിക്കപ്പെട്ട ചരിത്ര മന്ദിരമായ ബാബ് അൽ ബഹ്‌റൈൻ, തലസ്ഥാന നഗരിയുടെ പ്രവേശന കവാടവും ചരിത്രപ്രസിദ്ധമായ മനാമ സൂക്കിന്റെ പ്രധാന വഴിയുമായിരുന്നു. ഇന്ന് മനാമയുടെ നഗര ഘടനയെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രമുഖമായ അടയാളങ്ങളിലൊന്നാണിത്.

1919-ൽ സ്ഥാപിതമായ മനാമ മുൻസിപ്പാലിറ്റി, അറേബ്യൻ ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ മുൻസിപ്പാലിറ്റിയാണ്. ബഹ്‌റൈനിന്റെ മുൻസിപ്പൽ ഭരണരംഗത്തെ പാരമ്പര്യം വിളിച്ചോതുന്ന ഈ മന്ദിരം അടുത്തിടെ പുനരുദ്ധരിച്ച് ചരിത്രസ്മാരകമായി സംരക്ഷിച്ചു വരുന്നു. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യാ പൈതൃകവും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ ഈ അംഗീകാരം ഏറെ സഹായകമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bab Al Bahrain Recognized
Next Story