ബി.കെ.എസ് വനിതാവേദി അംഗങ്ങളുടെ സ്ഥാനാരോഹണം
text_fieldsമനാമ: ബഹ്റൈൻ കേരളീയസമാജം വനിതാവേദി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വിവിധ പരിപാടികളോടെ നടന്നു.വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, ജനറൽ സെക്രട്ടറി നിമ്മി റോഷൻ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്.
അവതാരകയും സാമൂഹിക പ്രവർത്തകയുമായ രഞ്ജിനി മേനോൻ മുഖ്യാതിഥിയായിരുന്നു. സ്റ്റേജ് പെർഫോർമർ കോതേശ്വരി കണ്ണൻ വ്യത്യസ്ത അവതരണവുമായി വേദി കീഴടക്കി. ബഹ്റൈനിലെ നൃത്താധ്യാപിക വിദ്യശ്രീയുടെ നേതൃത്വത്തിൽ ‘ആദ്യ’ എന്ന നൃത്തനാടകവും മറ്റു കലാപരിപാടികളും അരങ്ങേറി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.