ആയുർവേദ മെഡിക്കൽ ക്യാമ്പ്
text_fieldsബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റി പ്രാണ ആയുർവേദ സെന്ററുമായി ചേർന്ന് നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റി സിഞ്ചിലെ പ്രാണ ആയുർവേദ സെന്ററുമായി ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
മേഖല പ്രസിഡന്റ് അഷ്റഫ് കുരുത്തോലയിലിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ നവകേരള കോഓഡിനേഷൻ കമ്മിറ്റിയംഗം എസ്.വി. ബഷീർ ഉദ്ഘാടനം ചെയ്തു. ‘നിത്യ ജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പ്രസക്തി’ എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. വി.ടി. നുസ്റത്ത് ക്ലാസെടുത്തു. റോഷൻ ജോസഫ്, രാമത്ത് ഹരിദാസ് എന്നിവർ നേതൃത്വം നല്കി. പ്രാണ ആയുർവേദ സെന്റർ മാനേജിങ് ഡയറക്ടർ കെ.സി. നാസർ ഗുരുക്കൾ, ബി.എൻ.കെ നേതാക്കളായ ഷാജി മൂതല, ജേക്കബ് മാത്യു, എൻ.കെ. ജയൻ, എ.കെ. സുഹൈൽ, അജയകുമാർ, പ്രവീൺ മേല്പത്തൂർ, സുനിൽദാസ്, എം.സി. പവിത്രൻ എന്നിവർ പങ്കെടുത്തു. ബി.എൻ.കെ മേഖല സെക്രട്ടറി ആർ.ഐ മനോജ് കൃഷ്ണൻ സ്വാഗതവും ഉണ്ണിരാജ് കൃഷ്ണ നന്ദിയും പറഞ്ഞു.

