െഎ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു
text_fieldsഐ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം ഡോ. ബാബു രാമചന്ദ്രനിൽനിന്ന് ബഷീർ അമ്പലായി ഏറ്റുവാങ്ങുന്നു
മനാമ: പ്രവാസ ലോകത്തെ മികച്ച സാമൂഹിക പ്രവർത്തകന് ഐ.വൈ.സി.സി ബഹ്റൈൻ നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിക്ക് സമ്മാനിച്ചു. ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് വേദിയിൽവെച്ച് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനിൽനിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ഐ.വൈ.സി.സി ദേശീയ പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത്ഫെസ്റ്റ് കൺവീനർ ഹരി ഭാസ്കർ, ഐ.ഒ.സി ബഹ്റൈൻ പ്രസിഡൻറ് മുഹമ്മദ് മൻസൂർ, ഐമാക്ക് മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സന്നിഹിതരായിരുന്നു.

