ഐ.വൈ.സി.സി രക്തദാന ക്യാമ്പ് നടത്തി
text_fieldsഐ.വൈ.സി.സി രക്ത ദാന ക്യാമ്പ്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഇന്ദിര ഗാന്ധി രക്തദാന സേനയുടെ നേതൃത്തിൽ 19ാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. നിരവധി പേർ പങ്കാളികളായ ക്യാമ്പ് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തരമായതാണ് രക്തദാനം എന്ന് ഡോ. ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
ബഹ്റൈനിൽ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഗുണകരമാകുന്ന രക്തദാന ക്യാമ്പുകൾ നടത്താൻ എന്നും മുന്നിൽ നിൽക്കുന്നത് കേരളീയ സമൂഹം ആണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി പ്രസിഡൻറ് മുഹമ്മദ് മൻസൂർ പറഞ്ഞു. സുരേഷ് പുതിനവേലി, റഫീഖ് പൊന്നാനി, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ചാരിറ്റി ആൻഡ് ഹെൽപ് ഡെസ്ക് കൺവീനർ അനസ് റഹിം നന്ദിയും പറഞ്ഞു.

